മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബർ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെക്കുറിച്ച് നാല് ദിവസമായി ഒരു വിവരവുമില്ലായിരുന്നു.
'യാത്ര ടുഡേ' എന്ന യുട്യൂബ് ചാനൽ വഴി യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ദിൽഷാദിന് 9.33 ലക്ഷം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ജൂലായ് ആറിന് വീട്ടിൽ നിന്ന് വ്ളോഗ് ചെയ്യാനായി പുറപ്പെട്ടതാണ്. കൊൽക്കത്തയിലെത്തി നഗരത്തിന്റെ പിന്നാമ്പുറ കഥകൾ എന്ന പേരിൽ വ്ളോഗ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ദിൽഷാദുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. ഇതോടെ ബന്ധുക്കൾ തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Missing Malappuram YouTuber Dilshad has been found in Meghalaya. He was located after his bike met with an accident in the Khasi Hills forest area and he was admitted to a nearby hospital. Dilshad, who runs the "Yatra Today" channel, had been missing since July 22, prompting his family to file a police complaint after five days of no contact.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |