SignIn
Kerala Kaumudi Online
Thursday, 30 July 2026 5.15 AM IST

നെല്ല് സംഭരണം: തുക വിതരണം നാളെമുതൽ പുനരാരംഭിക്കും

1

കൊച്ചി: സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് വിഹിതമായി 104.79 കോടി രൂപ അനുവദിച്ചതിനാൽ നെല്ല് സംഭരണത്തിനുള്ള തുക വിതരണം നാളെമുതൽ പുനരാരംഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. പി.ആർ.എസ് വായ്പാപദ്ധതിപ്രകാരം എസ്.ബി.ഐ, കനറാ ബാങ്കുകൾ മുഖേനയാണ് കർഷകർക്ക് പണംലഭിക്കുക. സർക്കാർ കൈമാറിയ തുക ഉപയോഗിച്ച് ബാങ്കുകളിൽ നിലവിലുണ്ടായിരുന്ന കുടിശിക സപ്ലൈകോ തിരിച്ചടച്ചതോടെയാണ് നെല്ലുവില വിതരണം സാദ്ധ്യമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NELLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA