SignIn
Kerala Kaumudi Online
Saturday, 27 June 2026 2.13 AM IST

പ്ലസ് വൺ പ്രവേശനം: മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് നാളെ 

p

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. തിങ്കൾ രാവിലെ 10 മുതൽ ബുധനാഴ്ച വൈകിട്ട് 5 വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നും രണ്ടും അലോട്ട്‌മെന്റുകളിലായി 1,43,351 പേർ സ്ഥിരം പ്രവേശനവും 86,084 പേർ താത്കാലിക പ്രവേശനവും നേടിയിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാത്തവർക്ക് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കുകയും ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS ONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA