
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കിഫ്‌ബിയ്‌ക്ക് രൂക്ഷവിമർശനം. കിഫ്‌ബിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്നും കിഫ്‌ബിയെക്കുറിച്ച് പഠിക്കാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധവള പത്രത്തിലെ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
'കിഫ്‌ബിയുടെ 21000 കോടി വായ്‌പാ തിരിച്ചടവ് ബാദ്ധ്യതയും 35000 കോടി രൂപ ചെലവ് വരുന്ന കിഫ്‌ബി പദ്ധതികൾക്ക് പണം കണ്ടെത്തേണ്ട ബാദ്ധ്യതയും ഈ സർക്കാരിനുണ്ട്. സർക്കാരെടുത്ത വായ്‌പയെക്കാൾ ഉയർന്ന നിരക്കിലാണ് കിഫ്‌ബി ഓഫ് ബഡ്‌ജറ്റ് ബോറോയിംഗ് വായ്‌പകൾ എടുക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വായ്‌പയും കടബാദ്ധ്യതയും അനുവദനീയമായ പരിധിക്ക് അപ്പുറത്തേക്ക് വർദ്ധിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്കും കാരണമാകുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കിഫ്‌ബിയുടെ നിലവിലെ പ്രവർത്തന രീതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നടപടി കൈക്കൊള്ളുന്നതാണ്'- മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |