
നാദാപുരം: യുദ്ധത്തിൽ തകർന്ന ഖത്തറിലെ ഗ്യാസ് ഫാക്ടറി പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച വെള്ളൂരിലെ കളരിയുള്ളതിൽ അർജുന് നാടിന്റെ യാത്രാമൊഴി. കനത്ത മഴയിലും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 5ന് വെള്ളൂരിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ചു. 8ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. കെ.എം.അഭിജിത്ത് എം.എൽ.എ ഉൾപ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. അനുശോചന യോഗത്തിൽ തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലൻ, ജില്ലാ പഞ്ചായത്തംഗം കെ.സുബിന, സി.പി.എം ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.പ്രഭാകരൻ, എം.കെ.ഇസ്മായിൽ, എ.പി.സുധ, വി.നിജിത, വി.കെ.രജീഷ്, പി.രാമചന്ദ്രൻ, വി.പി.രഞ്ജിഷ ,വി.കെ.ബിന്ദു, എം.വി.ഉഷ, എൻ.പ്രജിത, സി.രാഗേഷ്, ഇ.ടി. രജിലേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |