SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.25 PM IST

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

READ ENGLISH VERSION
jaanmoni-das
ജാൻമണി ദാസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. 'ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തത്. അല്ലാതെ മോദിജിയെക്കുറിച്ചല്ല. ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകാം അങ്ങനെ തോന്നാൻ കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽക്കൂടുതൽ ഒന്നും പറയാനില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്‌തപ്പോൾ ഞാൻ പറഞ്ഞത് തെറ്റാണെന്ന് മനസിലായി. ഒരു കാര്യം പറയുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യേണ്ടതായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത് ' - ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജാൻമണി പറഞ്ഞു.

English Summary

Celebrity makeup artist and former Bigg Boss contestant Janmoni Das has been booked by Kozhikode Cyber Police over allegations of making defamatory remarks against Prime Minister Narendra Modi. Janmoni later issued a public apology, saying the comments were unintentional and expressing regret.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANMONI DAS, MAKEUP ARTIST JANMONI DAS, PM DEFAMATION CASE, JANMONI DAS NEWS, JANMONI DAS CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA