തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്‌ത ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിജി ജിസ്‌മോൻ, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയവരാണ് പരാതി നൽകിയത്. ഇതിന്മേൽ അന്വേഷണം നടത്താൻ സൈബർ സെൽ ഐജി പി പ്രകാശിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ, പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നൽകുമായിരുന്നെന്നും അതവർ അനുസരിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലുമായിരുന്നെന്നുമാണ് മോഹൻദാസ് വീഡിയോയിൽ പറഞ്ഞത്.
'ജന്തർ മന്ദിർ പ്രദേശത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യു പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്‌ക്കും. ആളുകൾ ചിതറിയോടും. കുറേപ്പേര് മരിക്കും. കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർകൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും'- വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്.
പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മാത്രമല്ല, സ്‌ത്രീകൾക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ചില സ്‌ത്രീകൾ ബലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണെന്നാണ് ഇയാൾ പരാമർശം നടത്തിയത്. ഇതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്.
The Kerala government has ordered a Cyber Cell probe against RSS ideologue T.G. Mohandas over his controversial remarks on the NEET protest in Delhi. The investigation follows complaints by several youth organisations. Mohandas also drew criticism for his remarks about women, triggering widespread protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |