
മലപ്പുറം: പ്രമുഖ ട്രാവൽ വ്ലോഗർ ചേലേമ്പ്ര സ്വദേശി ഈരുളിൽ വീട്ടിൽ പി.ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. ഈമാസം ആറിനാണ് അസാമിലേക്കെന്ന് പറഞ്ഞ് ദിൽഷാദ് വീട്ടിൽ നിന്ന് പോയത്. 22 മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. ദിൽഷാദിന്റെ യാത്രാവിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. പഴയ ഫോൺ നമ്പർ ഉപേക്ഷിച്ച നിലയിലാണെന്നും പുതിയ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും തേഞ്ഞിപ്പലം സി.ഐ ടി.എസ്.ശ്രീജിത്ത് പറഞ്ഞു. ദിൽഷാദിന് ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |