SignIn
Kerala Kaumudi Online
Monday, 27 July 2026 1.56 PM IST

'ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ'; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

READ ENGLISH VERSION
guruvayur
ഗുരുവായൂർ ക്ഷേത്രം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ഗുരുവായൂർ ദേവസ്വം വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ലെന്ന ഗുരുതര കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്.

ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം,​ വെള്ളിപ്പാത്രങ്ങൾ,​ കുങ്കുമം എന്നിവയുടെ കണക്കുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കർശന സുതാര്യത ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു.

English Summary

The Kerala High Court has pointed out serious deficiencies in the audit of the Guruvayur Devaswom. The court observed lapses in the handling of online offerings and digital financial transactions. The audit department informed the court that the Devaswom authorities had not provided the necessary information and records required for the audit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR TEMPLE, GURUVAYUR DEVASWOM AUDIT, KERALA HIGH COURT, GURUVAYUR AUDIT, GURUVAYUR TEMPLE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA