
തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പരിശോധന കർശനമാക്കി. പരമാവധി ടിക്കറ്റ് പരിശോധനകരെ ഓർഡിനറി ബസുകളിൽ നിയോഗിക്കാനാണ് തീരുമാനം. ഇൻസ്‌പെക്ടർമാരുടെ കുറവാണ് പരിശോധനയ്ക്ക് തടസം. 789 ഇൻസ്‌പെക്ടർമാർ വേണ്ടിടത്ത് 311 പേരാണുള്ളത്. സ്റ്റേഷൻമാസ്റ്റർമാരില്ലാത്ത സ്ഥലങ്ങളിൽ ഇവർക്ക് ആ ചുമതലയും നൽകി. സൗജന്യയാത്രക്കാരായ സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി യാത്രാക്കൂലി കണ്ടക്ടർമാർ വാങ്ങിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ചില കണ്ടക്ടർമാർ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഗ്രൂപ്പ് ടിക്കറ്റുകൾ നൽകി സർക്കാരിന് അധിക ബാദ്ധ്യതയുണ്ടാക്കി. ക്രമക്കേട് കാട്ടുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു. ഇനി അബദ്ധമാണെന്ന് കണക്കാക്കാനാകില്ല. അപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്യുുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |