SignIn
Kerala Kaumudi Online
Monday, 27 July 2026 3.41 AM IST

ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനും പൊലീസിനും ജി സുധാകരന്റെ വിമർശനം, മറുപടിയുമായി ആഭ്യന്തരമന്ത്രി

READ ENGLISH VERSION
sudhakaran
ജി സുധാകരൻ

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി പൊലീസിനും കോൺഗ്രസിനും അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ വിമർശനം. സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പൊലീസിനെതിരെയും കോൺഗ്രസിനെതിരെയും സുധാകരൻ തിരിഞ്ഞത്.

ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പറഞ്ഞ സുധാകരൻ നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ആ വിവരം തന്നെ അറിയിക്കുന്നതിൽ ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലീസ് വീഴ്ച വരുത്തിയെന്നും പറഞ്ഞു. ഇതിനൊപ്പം സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ഇത്തരം കൂട്ടുകച്ചവടങ്ങൾ വലിയ അഴിമതിക്കാണ് വഴിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ചെന്നിത്തല ജി സുധാകരന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ജനങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുത്ത ഒരു മുതിർന്ന നേതാവിനെ എവിടെച്ചെന്നാലും കരിങ്കൊടി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ' ജി സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം. കോൺഗ്രസിന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് എനിക്കറിയില്ല. എക്സാലോജിക് കേസിൽ നിയമം നിയമത്തിന്റെ വഴിക്കുപോകും. ഓരോദിവസം കഴിയുന്തോറും ഇതിലെ സത്യങ്ങൾ പുറത്തുവരികയും ജനങ്ങൾക്ക് കാര്യം ബോദ്ധ്യപ്പെടുകയും ചെയ്യും'- ചെന്നിത്തല പറഞ്ഞു.

English Summary

Alappuzha MLA G Sudhakaran criticized police for failing to inform him about a planned protest by LDF councilors, with Home Minister Ramesh Chennithala present. Sudhakaran also urged an end to the Congress-CPM alliance, alleging corruption. Chennithala, however, publicly expressed full support for Sudhakaran, condemning undemocratic actions against an elected leader and calling for CPM to desist.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN, RAMESH CHENNITHALA, CONGRESS KERALA, KERALA POLICE, G SUDHAKARAN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA