SignIn
Kerala Kaumudi Online
Sunday, 26 July 2026 4.04 PM IST

ആലുവയിൽ പുസ്തകം വാങ്ങാനിറങ്ങിയ 12 കാരിയെ കാണാനില്ല: കുട്ടിയ്ക്കായി തിരച്ചിൽ

sree-bhadra
ശ്രീഭദ്ര

കൊച്ചി: ആലുവയിൽ പന്ത്രണ്ടുവയസുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് കാണാതായത്. കുട്ടിയ്ക്കായി ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. പുസ്തകം വാങ്ങാനായി രാവിലെ തന്നെ ശ്രീഭദ്ര കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ശ്രീഭദ്ര വീട്ടിലെത്തിയതായും പുസ്തകം വാങ്ങിയ ശേഷം മടങ്ങിപോയതായും കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം കുട്ടി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് വിവരം. നിലവിൽ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടണം.

English Summary

A 12-year-old girl, Sreebhadra, daughter of Sreejesh, has been reported missing from Aluva, Kochi, since yesterday morning. She reportedly left a friend's house after buying a book. Aluva police have launched an investigation, actively searching for her, attempting to locate her switched-off mobile phone, and reviewing CCTV footage. Public assistance is sought for any information.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALUVA MISSING GIRL, 12 YEAR OLF MISSING, KERALAM, MISSING CASE, ALUVA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA