
തിരുവനന്തപുരം; സത്യത്തെയും നന്മകളെയുമെല്ലാം തല്ലിക്കൊഴിക്കാമെന്നും തച്ചുടക്കാമെന്നും വ്യാമോഹിച്ച ഒരു ഗവൺമെന്റ് മുട്ടുകുത്തിയിരിക്കുന്നതായും ബി.ജെ.പി ഗവൺമെന്റിന്റെ രണ്ടാമത്തെ കനത്ത പരാജയമാണിതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
ആദ്യം തോറ്റത് കർഷകന്റെ പോരാട്ടവീര്യത്തിന് മുന്നിലായിരുന്നുവെങ്കിൽ അതേ മോദി ഗവൺമെന്റ് ഇപ്പോൾ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും സമരൈക്യത്തിന് മുൻപിൽ പരാജയപ്പെട്ടു.
ഇത് പലതിന്റെയും ആരംഭമാണ്. മോദി അജയ്യനാണെന്നും ഒരിക്കലും ബി.ജെ.പി യെ തോൽപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞവർക്കെല്ലാം ഉത്തരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |