SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.39 AM IST

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

READ ENGLISH VERSION
rameshan-paleri
രമേശൻ പാലേരി

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (65)​ അന്തരിച്ചു. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിനുശേഷം വടകരയിലേക്ക് കൊണ്ടുപോകും.

സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്കാരം,​ എം ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1995 മുതൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാനാണ്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ് രമേശൻ പാലേരി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി മൂന്നുപതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ നയിക്കുന്നതിനിടെയാണ് വേർപാട്.

English Summary

Kozhikode: Ramesan Paleri (65), Chairman of the Uralungal Labour Contract Co-operative Society (ULCCS), passed away on Tuesday morning at 8:30 a.m. at Kumar Hospital in Coimbatore. He had been undergoing treatment for cancer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESAN PALERI, URALUNGAL SOCIETY CHAIRMAN, ULCCS CHAIRMAN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA