SignIn
Kerala Kaumudi Online
Saturday, 27 June 2026 2.14 AM IST

വാഹൻ-സാരഥി: തടസം ഒരാഴ്ചയ്ക്കകം പരിഹരിക്കും

aa

തിരുവനന്തപുരം: വാഹൻ- സാരഥി പോർട്ടൽ സേവനങ്ങളിൽ നിരന്തരമുണ്ടാകുന്ന തടസങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി കർശന നിർദ്ദേശം നൽകിയതായി മന്ത്രി സി.പി.ജോൺ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ- ചെലാൻ സംവിധാനം കേരളത്തിലും നടപ്പിലാക്കുന്നതിനായി ദേശീയ എൻ.ഐ.സിയും സംസ്ഥാന എൻ.ഐ.സിയും സംയുക്തമായി പ്രവർത്തിക്കുമെന്നും ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായും പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ സംയോജനം പൂർത്തിയാക്കും. വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ തടയാൻ കർശന നടപടിയുണ്ടാകും. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കൽ കേന്ദ്രങ്ങളും (സ്‌ക്രാപ്പിംഗ് ഫെസിലിറ്റി) ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും എത്രയും വേഗം പ്രവർത്തന സജ്ജമാക്കാൻ കേന്ദ്രം നിർദ്ദേശിച്ചു. ദേശീയപാതകളിലെ എ.എൻ.പി.ആർ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ് ഇൻ മോഷൻ (ഡബ്ല്യു.ഐ.എം) വിവരങ്ങളും സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായി പങ്കുവയ്ക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. എൻ.എച്ച്.എ.ഐ ടോൾ പ്ലാസകളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ടോൾ ഇളവ് നൽകുന്ന കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA