SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.28 AM IST

അപ്പാർട്ട്മെന്റ് അസോസിയേഷനുകൾക്ക് സൊസൈറ്റി രജിസ്ട്രേഷൻ പോരാ

aa

തിരുവനന്തപുരം:കേരളത്തിലെ അപ്പാർട്ട്‌മെന്റുകളുടെ കോമൺ ഏരിയകളുടെ നടത്തിപ്പിനും പരിപാലനത്തിനും 1983ലെ അപ്പാർട്ട്‌മെന്റ് ഓണർഷിപ്പ് ആക്ട് പ്രകാരം അസോസിയേഷനുകൾ രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് രജിസ്‌ട്രേഷൻ വകുപ്പ്.

അപ്പാർട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശത്തിലും പൊതുവിടങ്ങളുടെ നടത്തിപ്പിലും പ്രത്യേകനിയമം നിലവിലുള്ളപ്പോൾ, അസോസിയേഷനുകൾ പൊതുവായ സൊസൈറ്റി രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതിനാലാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.

കഴക്കൂട്ടം സൈനികസ്‌കൂളിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലെ അസോസിയേഷനുമായി ബന്ധപ്പെട്ട പരാതിയിലാണ് രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ(ലൈസൻസിംഗ്) നിർദേശം .

അസോസിയേഷനുകൾ പൊതുവായ സൊസൈറ്റി രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യരുതെന്ന് 2018-ൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം അപ്പാർട്ട്‌മെന്റ് അസോസിയേഷനുകളും തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യസംഘങ്ങളുടെ രജിസ്‌ട്രേഷൻ നിയമം 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്നത്. ഈ നിയമത്തിന് പകരമായി 2025ലെ കേരളസംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് നിലവിലുണ്ട്.

അപ്പാർട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശവും പൊതുവിടങ്ങളുടെ നടത്തിപ്പും സംബന്ധിച്ച് പ്രത്യേകനിയമം നിലവിലുള്ളപ്പോൾ, മറ്റൊരു നിയമപ്രകാരം അസോസിയേഷനുകൾ പ്രവർത്തിക്കുന്നത് ഉടമകളുടെ അവകാശങ്ങളെയും ബാധിക്കാനിടയുണ്ട്. അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതിനും നിയമപരിഹാരങ്ങൾ തേടുന്നതിൽ തടസമുണ്ടാവാനും ഇടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA