SignIn
Kerala Kaumudi Online
Saturday, 26 September 2026 2.00 AM IST

‘ഹനുമാൻ അംശി’ന്റെ വിജയം: 'പണംമുടക്കാൻ  തയ്യാറാകാതിരുന്ന നിർമാതാക്കൾ മാപ്പുപറഞ്ഞു', വെളിപ്പെടുത്തലുമായി നിർമാതാവ്

READ ENGLISH VERSION

anupriya-nagar
അനുപ്രിയ നഗർ

വിശാൽ ചതുർവേദി സംവിധാനം ചെയ്ത് ശോഭിനവ് സത്യ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഹനുമാൻ അംശ്'. ഓഗസ്റ്റ് എഴിന് തീയറ്ററുകളിലെത്തിയ ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാണഘട്ടത്തിൽ നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളിയെക്കുറിച്ച് ആദ്യമായി തുറന്നുപറയുകയാണ് നിർമാതാക്കളിലൊരാളായ അനുപ്രിയ നഗർ.

ബോളിവുഡിൽ പലരും ചിത്രത്തിന് പിന്തുണ നൽകാൻ വിസമ്മതിച്ചിരുന്നുവെന്നാണ് അനുപ്രിയയുടെ വെളിപ്പെടുത്തൽ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ചെറിയ തുക പോലും നിക്ഷേപിക്കാൻ പലരും തയ്യാറായിരുന്നില്ലെന്നും തുടക്കക്കാരനായ സംവിധായകനും പുതുമുഖങ്ങളായ അഭിനേതാക്കളും അണിനിരന്ന ചെറിയ ബഡ്ജറ്റ് ചിത്രമായതിനാൽ സിനിമാവ്യവസായത്തിലുള്ളവ‌ർക്ക് വിശ്വാസമില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ചിത്രം തീയറ്ററുകളിൽ എത്തി ശ്രദ്ധിക്കപ്പെടാതെ പോകുമെന്നാണ് ഭൂരിഭാഗം ആളുകളും കരുതിയിരുന്നത്. എന്നാൽ ബോക്സോഫീസിൽ ഹനുമാൻ അംശ് മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രതികരണങ്ങൾ മാറിയെന്നും തുടക്കത്തിൽ പണം മുടക്കാൻ തയ്യാറാകാതിരുന്ന പല നിർമാതാക്കളും പിന്നീട് തന്നെ ബന്ധപ്പെട്ടതായും അതിൽ സന്തോഷമുണ്ടെന്നും അനുപ്രിയ പറഞ്ഞു. ചില നിർമാതാക്കൾ നേരിട്ട് മാപ്പുപറഞ്ഞു. ഒപ്പം ചേരാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും അതൊരു വലിയ അബദ്ധമായിപ്പോയെന്ന് പറഞ്ഞതായും അവർ പറഞ്ഞു.

നീം കരോലി ബാബയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണ് ഹനുമാൻ അംശ്. വിശ്വാസം, ഭക്തി, കരുണ, നിസ്വാർത്ഥ സേവനം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടുകോടിയിൽ താഴെ ബഡ്ജറ്റിൽ നിർമിച്ച ചിത്രത്തിന്റെ ഇന്ത്യയിൽ നിന്ന് മാത്രം 331.70 കോടി രൂപയാണ് കളക്ഷൻ.

English Summary

"Hanuman Ansh," directed by Vishal Chaturvedi, became a major box office success after its August 7th release. Producer Anupriya Nagar revealed Bollywood initially refused support and investment for the small-budget film due to its new talent. However, after the film earned over 331 crore on a sub-2 crore budget, previously reluctant producers contacted her, with some apologizing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANUMAN ANSH MOVIE, HANUMAN ANSH SUCCESS, ANUPRIYA NAGAR, BOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY