
ബിജു മേനോൻ നായകനായി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് ട്രെയിലർ ആറുലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു. അവറാച്ചൻ എന്ന കുരുത്തംകെട്ട അപ്പനായി ബിജു മേനോനും ആൺമക്കളായി ശ്രീനാഥ് ഭാസിയും ഗണപതിയും എത്തുന്നു.നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി ഫാമിലി ഡ്രാമയായി ഒരുക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യമിടുന്നു.
വിനയ് ഫോർട്ട്, ജോണി ആന്റണി,ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ഒക് ടോബർ 2ന് പ്രദർശനത്തിന് എത്തും.
സംവിധായകൻ തമ്പിയും ജോസഫ് വിജീഷും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീതം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, പി .ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |