SignIn
Kerala Kaumudi Online
Saturday, 26 September 2026 2.00 AM IST

'എന്റെ മാത്രം പിഴവുകൊണ്ടുണ്ടായ അപകടം, രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്'; ലൈവ് വീഡിയോയുമായി നടൻ

aneesh-gopal
അനീഷ് ഗോപാൽ

ആശുപത്രിക്കിടക്കയിൽനിന്ന് ലൈവ് വീഡിയോയുമായി നടൻ അനീഷ് ഗോപാൽ. കൈക്ക് പരിക്കുപറ്റി സർജറി ചെയ്യേണ്ടിവന്നതിനെപ്പറ്റി സുഹൃത്തുകളോടും തന്നെ സ്‌നേഹിക്കുന്ന മറ്റുള്ളവരോടും വിശദീകരിക്കാനാണ് താരം വീഡിയോ പങ്കുവച്ചത്. ജനലിന്റെ ഗ്ലാസ് പൊട്ടിക്കയറി കൈയിലെ ഞരമ്പ് മുറിഞ്ഞതിനാൽ സർജറി ചെയ്യേണ്ടിവന്നെന്നും മാസങ്ങളോളം ബെഡ് റെസ്റ്റിൽ കഴിയേണ്ടിവരുമെന്നും താരം പറയുന്നു.

'എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂർ നീണ്ട് നിന്ന ശസ്തക്രിയ.രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാൻസ്. ഐ വിൽ കം ബാക്ക്. തനോസിനെ പോലെ ഇരിക്കുന്ന കൈകൾക്കാണ് അപകടം പറ്റിയത്.

ഞാനിപ്പോ ഒരു സർജറിയൊക്കെയായിട്ട് ആശുപത്രിയിലാണ്. ഉടൻ തന്നെ ഡിസ്‌ചാർജ് ചെയ്യും. പിന്നെ കുറച്ചുനാൾ റെസ്റ്റിലായിരിക്കും. എങ്ങനെ പോയാലും ഒന്നുരണ്ട് മാസം പിടിക്കും. എല്ലാവരും ചോദിക്കുന്നുണ്ട് എന്താ പറ്റിയതെന്ന്. ഒന്നുരണ്ടാളുകളെ കാണിക്കാൻ വേണ്ടിയാണ് ഞാൻ പോസ്റ്റിട്ടത്. കുറച്ചു പരിപാടികൾ ഏറ്റെടുത്തിരുന്നു. ഞാൻ ഇങ്ങനെ വയ്യാത്ത അവസ്ഥയിലാണെന്ന് അവരെ കാണിക്കാനായാണ് പോസ്റ്റിട്ടത്. പക്ഷേ, ആ പോസ്റ്റ് പെട്ടെന്ന് ചർച്ചയായി. നാട്ടുകാരും സുഹൃത്തുക്കളും സിനിമാ മേഖലയിലുള്ളവരുമായി നിരവധിപേർ വിളിച്ചു. കുറേപേരുടെ ഫോൺ എടുക്കാൻ പറ്റിയില്ല. എന്റെ കൈ ഈ അവസ്ഥയിലാണ്.

ഇതെങ്ങനെ പറ്റിയന്ന് പറയാം. ഇതെന്റെ പിഴവുകൊണ്ട് മാത്രം സംഭവിച്ചതാണ്. ഒരു ജനവാതിലുണ്ടായിരുന്നു. അതിനു മുകളിൽ പോയി തട്ടിയതാണ്. മുട്ടിയസമയത്ത് അതിലൊരു പൊട്ടലുണ്ടായിരുന്നു. കൃത്യം ആ സ്ഥലത്താണ് ഞാൻ പോയി മുട്ടിയത്. പെട്ടെന്ന് പൊളിഞ്ഞ് ഉള്ളിലേക്ക് കയറി. അതൊരു സ്ലാബിന്റെ വാ പോലെയായി.

പെട്ടെന്നുള്ള റിഫ്ലക്‌സ് ആക്ഷനിൽ ഞാൻ കൈ ഉള്ളിൽനിന്ന് വലിച്ചു. വലിച്ച സമയത്ത് കൈയിലെ ഞരമ്പെല്ലാം കട്ടായി. രണ്ടേ രണ്ട് മുറിവേ സംഭവിച്ചുള്ളു. പക്ഷേ, അത് ഭയങ്കര ആഴത്തിലുള്ള മുറിവായിപ്പോയി. എന്റെ ഈ മുന്ന് വിരലിപ്പോൾ ചത്തുകിടക്കുകയാണ്. ശരിയാകുമെന്നാണ് ഡോക്‌ടേഴ്‌സൊക്കെ പറഞ്ഞത്. പക്ഷേ, കുറച്ച് സമയമെടുക്കും. അത് കുഴപ്പമില്ല. എന്റെ ഭാഗ്യത്തിന് ആ സമയത്ത് കൂടൊരാൾ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന് വേണമെങ്കിൽ പറയാം'- അനീഷ് ഗോപാൽ പറയുന്നു.

English Summary

Actor Aneesh Gopal shared a video from the hospital after suffering a severe hand injury that required a five-to-six-hour surgery. He said a broken window glass cut the nerves in his hand and doctors have advised two to three months of bed rest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANEESH GOPAL ACCIDENT, HOSPITAL LIVE VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY