SignIn
Kerala Kaumudi Online
Saturday, 26 September 2026 1.32 AM IST

ഓം റിലീസ് മാറ്റുന്നുവെന്ന് ധനുഷ്

sss

മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിൽ എത്തുന്ന ഓം: ചാപ്ടർ 1 റിലീസ് മാറ്റി. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഒക്ടോബർ 15ന് രജനികാന്തിന്റെ ജയിലർ 2 റിലീസ് ചെയ്യുന്നതിനാൽ ക്ളാഷ് ഒഴിവാക്കാൻ ഓം റിലീസ് മാറ്റുമെന്ന് ജൂലായ് 7ന് കേരളകൗമുദിയിൽ വാർത്ത വന്നിരുന്നു. ജയിലർ 2വുമായി ക്ളാഷ് ഒഴിവാക്കാനാണ് തീരുമാനം എന്ന് ധനുഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ദീപാവലിക്ക് സൂര്യയുടെ 'സീൻ" എന്ന ചിത്രം റിലീസ് ചെയ്യുന്നതിനാൽ ദീപാവലി റിലീസായും ഓം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും എന്നും ധനുഷ് അറിയിച്ചു.

സായ്‌ പല്ലവിയും ശ്രീലീലയും നായികമാരാവുന്ന ചിത്രം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം നസിറുദ്ദീൻ ഷാ ആണ് മറ്റൊരു പ്രധാന താരം. 1994ൽ പൊന്തൻമാടയ്ക്കു ശേഷം 32 വർഷം കഴിഞ്ഞ് മമ്മൂട്ടിയും നസിറുദ്ദീൻഷായും ഒരുമിക്കുന്ന ചിത്രം ആണ് ഓം.ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നു. ശിവകാർത്തികേയന്റെ അമരൻ എന്ന ബ്ളോക്‌ബസ്റ്ററിനു ശേഷം രാജ്‌കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായ് അഭ്യങ്കർ ആണ് ഈണം. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പക്കാ മാസ് ആക്‌ഷൻ ഡ്രാമ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OM, CINEMA RELEASE, MAMMOOTTY DHANUSH MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY