
നെടുമങ്ങാട്: അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പിക്കെതിരെ ആരോപണവുമായി അമ്മൂമ്മ റീന. മകളുടെ കാമുകൻ അഷ്കർ കുഞ്ഞിനെ മർദ്ദിച്ചെന്ന സംശയം ഡിവൈ.എസ്.പിയോട് പറഞ്ഞിരുന്നതായി റീന പറഞ്ഞു. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിന് പിന്നാലെ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകുകയും ഡിവൈ.എസ്.പിയോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും വിവരം അറിയിക്കുകയും ചെയ്‌തിരുന്നെന്ന് റീന മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ റീനയ്‌ക്കെതിരെ മകൾ അഖില നൽകിയ പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി റീനയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതാണെന്ന് ഡിവൈ.എസ്.പി ബൈജുകുമാർ പറഞ്ഞു. റീന തന്റെ ജീവിതത്തിൽ സ്ഥിരം ശല്യമാണെന്നായിരുന്നു അഖിലയുടെ പരാതി. റീന എത്തുമ്പോൾ അഷ്‌കറും അഖിലയും കുഞ്ഞും ഉണ്ടായിരുന്നില്ല. മകളെ ഇനി ശല്യം ചെയ്യരുതെന്ന് നിർദേശിച്ച് വിട്ടയക്കുകയായിരുന്നുവെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഡിവൈ.എസ്.പി വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |