ജൂൺ രണ്ടിന് വ്യാഴസംക്രമണം; ഈ നക്ഷത്രക്കാരുടെ ജീവിതം മാറുന്നു, രാജയോഗം തേടിയെത്തുന്നത് ഇവരെ
1 MIN READ PUBLISHED: JUNE 01, 2026 12:07 PM IST
ജൂൺ രണ്ടിന് വ്യാഴം മിഥുനം രാശിയിൽ നിന്ന് കർക്കടകത്തിലേയ്ക്ക് മാറുകയാണ്. വ്യാഴം ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. സന്തോഷം, സമൃദ്ധി, ഭാഗ്യം, വിവാഹം തുടങ്ങിയവയുടെ ദേവനാണ് വ്യാഴം. വ്യാഴപ്രീതിക്കായി വിഷ്‌ണുഭജനം ചെയ്യണം. വ്യാഴസംക്രമണത്തിന്റെ ഫലമായി ചില നാളുകാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ഏത് നാളുകാരെയാണ് ഭാഗ്യാനുഭവങ്ങൾ കാത്തിരിക്കുന്നതെന്ന് നോക്കാം.
വ്യാഴമാറ്റത്തിൽ ഏറ്റവും കൂടുതൽ സൗഭാഗ്യമുണ്ടാകുന്ന രാശി കന്നിരാശിയാണ്. ഉത്രം, അത്തം, ചിത്തിര എന്നിവരാണ് കന്നിരാശിയിൽ വരുന്ന നക്ഷത്രങ്ങൾ. ധനസമ്പാദനം, കുടുംബസ്വത്ത് ലഭിക്കും, ബന്ധുബലം വർദ്ധിക്കും, കടങ്ങൾ തീർക്കാൻ സാധിക്കും.
മേട രാശി: അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ ഉൾപ്പെടുന്നു. തൊഴിലിൽ ഉയർച്ച, വീട് നിർമിക്കാൻ സാധിക്കും, സാഹിത്യം - കല മേഖലകളിലുള്ളവർക്ക് അഭിവൃദ്ധി, പണയവസ്തു തിരിച്ചെടുക്കാൻ സാധിക്കും.
മിഥുനം രാശി: മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്നു. ജീവിതത്തിൽ ഉയർച്ച, വിവാഹ തടസം മാറും, അംഗീകാരവും പ്രശസ്തിയും, സന്താനഗുണം.
കർക്കിടകം രാശി: പുണർതം, പൂയം, ആയില്യം എന്നിവർ ഉൾപ്പെടുന്നു. ആത്മവിശ്വാസം വർദ്ധിക്കും, ,സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ആഗ്രഹങ്ങൾ സഫലമാകും, വിദേശത്ത് ഉപരിപഠനത്തിന് സാധിക്കും.
വൃശ്ചികം രാശി: വിശാഖം, അനിഴം, തൃക്കേട്ട എന്നീ നാളുകാർ ഉൾപ്പെടുന്നു. മനസിന് സന്തോഷം ലഭിക്കും, സാമ്പത്തിക കാര്യത്തിൽ ഉയർച്ച, ആത്മധൈര്യം വർദ്ധിക്കും, അംഗീകാരവും പ്രശസ്തിയും.
മീനം രാശി: പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നാളുകാർ ഉൾപ്പെടുന്നു. സ്വഭാവത്തിൽ അനുകൂല മാറ്റമുണ്ടാകും.
RELATED TOPICS: ASTROLOGY, SATURN, ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ