SignIn
Kerala Kaumudi Online
Monday, 25 May 2026 12.08 PM IST

ലോക പുസ്തകദിനം ആചരിച്ചു

തിരൂർ: വിശ്വസാഹിത്യകാരനായ വില്യം ഷേക്സ്പീയറുടെ ജന്മ, ചരമദിനാചരണത്തിൻ്റെ ഭാഗമായി ലോക പുസ്തകദിനാഘോഷം നടന്നു. പുസ്തകങ്ങളുടെ രൂപത്തിൽ നിർമ്മിച്ച കേക്ക് സ്കൂൾ പ്രിൻസിപ്പൽ എം.സി രഹന, ഹെഡ് മാസ്റ്റർ ടി.വി ദിനേഷ് എന്നിവർ മുറിച്ചു. സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയും സാഹിത്യകാരിയും സുഗതകുമാരി അവാർഡ് ജേതാവുമായ കെ.ജിഷ ഷേക്സ്പീയറെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും പ്രഭാഷണം നടത്തി.നാടക പ്രവർത്തകൻ എമിൽ മാധവി, സ്കൂളിലെ ഹയർ സെക്കൻഡ‌റി വിദ്യാർത്ഥിയും മികച്ച വായനക്കാരിയും എഴുത്തുകാരിയുമായ നുമ സംസം എന്നിവർ വായനാനുഭവങ്ങൾ വിവരിച്ചു. മുൻ പ്രധാനാദ്ധ്യാപികയും എഴുത്തുകാരിയും യാത്രികയുമായ സുബൈദ മേലെപ്പാട്ട്, മുൻ ഹെഡ് മാസ്റ്റർ കെ.പി.ശങ്കരൻ, പി.ടി.എ പ്രസിഡന്റ് ശിഹാബ് റഹ് മാൻ, എ.കെ.ബാബു, എം.എ. റഹ്‌മാൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL