SignIn
Kerala Kaumudi Online
Monday, 25 May 2026 12.54 PM IST

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: 1830 സ്ത്രീകൾക്ക് ഒരുമാസത്തെ സ്ത്രീ സുരക്ഷാ പെൻഷൻ നഷ്ടപ്പെടുത്തിയെന്നാരോപിച്ച് നഗരസഭ ഭരണസമിതിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
പെരിന്തൽമണ്ണ നഗരസഭയിൽ രണ്ടായിരത്തിലധികം അപേക്ഷകൾ ലഭിച്ചു. എല്ലാ അപേക്ഷകളും വെരിഫിക്കേഷൻ പൂർത്തിയാക്കി സമയബന്ധിതമായി അംഗീകാരം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. 1830 അപേക്ഷകൾക്ക് അംഗീകാരം നൽകി എന്ന് അവകാശപ്പെടുമ്പോഴും നിർദ്ദേശിച്ച സമയപരിധിക്കകം നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പെരിന്തൽമണ്ണയിലെ ഗുണഭോക്താക്കളുടെ ഫെബ്രുവരി മാസത്തെ പെൻഷൻ തുക നഷ്ടപ്പെട്ടിട്ടുണ്ട്. ബോധപൂർവ്വം അനാസ്ഥ കാണിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം .മഹിളാ അസോസിയേഷൻ ആരോപിച്ചു.
പ്രതിഷേധ സദസ്സ് സംസ്ഥാന കമ്മിറ്റി അംഗം കെ ബദറുന്നിസ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. നസീറ അദ്ധ്യക്ഷയായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, സി.പി.എം പാർലിമെന്ററി പാർട്ടി ലീഡർ വി. രാഹുൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. സൗമ്യ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.പി. സുമ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL