SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

കോട്ടയം: നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടശേരി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും എന്നാൽ, സംഘർഷ സാഹചര്യമുണ്ടായാൽ കടകൾ അടയ്ക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. ഹോട്ടലുകൾ പ്രവർത്തിക്കാനും സംഘർഷ സാദ്ധ്യത വിലയിരുത്തി പ്രവർത്തനം നടത്താനുമാണ് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ തീരുമാനം. ഹർത്താൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL