SignIn
Kerala Kaumudi Online
Monday, 25 May 2026 11.35 AM IST

ഫേസ്ബുക്ക് പോസ്റ്റ് പരാതിയിൽ കേസ്

f

കൊച്ചി: ഫേസ്ബുക്കിൽ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടെന്ന തൃപ്പൂണിത്തുറ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പരാതിയിൽ മരട് പൊലീസ് കേസെടുത്തു. സുനീഷ് ശ്രീധരൻ എന്ന പ്രൊഫൈൽ ഐ.ഡിയിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

സമൂഹത്തിൽ രാഷ്ട്രീയ ചേരിതിരിവ് സൃഷ്ടിച്ച് ലഹളയുണ്ടാക്കാനും കരുതിക്കൂട്ടി അവഹേളിക്കാനും ഉദ്ദേശിച്ചാണ് പോസ്റ്റെന്ന് പരാതിയിൽ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കണമെന്ന ഉദ്ദേശവും പോസ്റ്റിന് പിന്നിലുള്ളതായി പരാതിയിലുണ്ട്. പ്രൊഫൈൽ ആരുടെ പേരിലാണെന്ന് തിരിച്ചറിയാൻ മെറ്റയുമായി ബന്ധപ്പെട്ടതായി മരട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY