SignIn
Kerala Kaumudi Online
Sunday, 26 July 2026 4.46 AM IST

ഹരാരെയിൽ ഇന്ത്യയുടെ ആധിപത്യം; സിംബാബ്‌വെയെ തകർത്ത് പരമ്പര സ്വന്തമാക്കി

READ ENGLISH VERSION
indian-team
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 90 റൺസിന്റെ മികച്ച വിജയം. 220 റൺസെന്ന കൂറ്റൻ ലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ 129 റൺസാണ് എടുത്തത്. 13 പന്തുകൾ ബാക്കിനിൽക്കെ ആതിഥേയരുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് അടിച്ചുകൂട്ടിയത്. ടോസ് നേടിയ ആതിഥേയർ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക് നൽകുകയായിരുന്നു. 44 പന്തുകളിൽ നിന്ന് 81 റൺസ് നേടി ഇഷാൻ കിഷനും 29 പന്തുകളിൽ നിന്ന് 60 റൺസ് സ്വന്തമാക്കി തിലക് വർമയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമ, രണ്ട് വിക്കറ്റ് വീതമെടുത്ത പ്രിൻസ് യാദവ്, യഷ് താക്കൂ‍ർ എന്നിവരാണ് സിംബാബ്‌വെയെ തകർത്തത്. 19 പന്തിൽ 32 റൺസെടുത്ത ബ്രയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറ‍ർ. നാളെയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.

English Summary

India defeated Zimbabwe by 90 runs in the second T20I at Harare to clinch the three-match series 2-0. Chasing 220, Zimbabwe were bowled out for 129 with 13 balls remaining. Ishan Kishan starred with 81, while Tilak Varma scored 60. Abhishek Sharma claimed three wickets, and Prince Yadav and Yash Thakur took two each for India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NDIA VS ZIMBABWE, IND VS ZIM, INDIA T20 SERIES WIN, HARARE T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360