എടക്കര: നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് വൻജനപ്രവാഹം. ആയിരക്കണക്കിനാളുകളാണ് ദിവസവുമെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു നീലവസന്തം വിടർന്നിട്ട് . നീലഗിരി ജില്ലയിലെ നാടുകാണിയിലെ ജീൻ പൂൾ സസ്യോദ്യാനം, നാടുകാണിക്കും ഗൂഡല്ലൂരിനുമിടയിലുള്ള പള്ളിപ്പടി, ഗൂഡല്ലൂരിലെ സൂചിമല, ഓവാലി പഞ്ചായത്തിലെ ചന്ദനമല, പെരിയ ശോല തുടങ്ങിയ ഇടങ്ങളിലാണ് ഇപ്രാവശം ഏറ്റവും കൂടുതൽ ചെടികൾ പൂവിട്ടത്. പന്ത്രണ്ട് വർഷത്തിലൊരിക്കലെത്തുന്ന ഈ വസന്തകാലത്തെ എന്നെന്നും ഓർമ്മപ്പെടുത്തുവാൻ ആവും വിധംപല തരം ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് പുതിയ തലമുറ.
നാടുകാണി ജീൻ പൂൾ ഉൾപ്പെടുന്ന ചില സ്ഥലങ്ങളിലേക്ക് ആനശല്യത്തെതുടർന്ന് മുൻകരുതൽ എന്ന നിലയ്ക്ക് സന്ദർശകർക്ക് പ്രവേശനമില്ല. സന്ദർശകരുടെ ബാഹുല്യം കാരണം ഇവിടങ്ങളിലേക്കുള്ള റോഡുകളിൽ പലതും വനംവകുപ്പ് താത്ക്കാലികമായി അടച്ചിരിക്കുകയാണ്.
ഇതോടെ ഓവാലിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഗൂഡല്ലൂരിൽ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള കാഴ്ചക്കാരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഓവാലി റോഡിൽ.
The blooming of the rare Neelakurinji flowers has triggered a massive influx of tourists to the Nilgiris in Tamil Nadu. Thousands of visitors are arriving each day to witness the spectacular "blue bloom," which began covering the hillsides only a few days ago, turning the region into a major attraction for nature lovers and photographers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |