SignIn
Kerala Kaumudi Online
Monday, 27 July 2026 1.06 AM IST

'അഞ്ചു മിനിട്ടിൽസഹായം; റോഡിൽ കുടുങ്ങിയ ഇന്ത്യൻ യുവതിക്കും സുഹൃത്തിനും രക്ഷകരായി ദുബായ് പൊലീസ്

kushi-
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഖുഷി ഓസ്വാൾ

ദുബായ്: കാറിന്റെ ടയർ പഞ്ചറായി കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിക്കും സുഹൃത്തിനും രക്ഷകരായി ദുബായ് പൊലീസ്. യാത്രയ്ക്കിടയിൽ വാഹനം കേടായപ്പോൾ, പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ സമയോചിത ഇടപെടൽ ആശ്വാസമായെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഖുഷി ഓസ്വാൾ പറയുന്നു. ദുബായ് പൊലീസിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് ഖുഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വ്യപകമായി ശ്രദ്ധനേടുകയാണ്.

വാഹനം കേടായി അധികം വൈകാതെ തന്നെ റിക്കവറി വാഹനം എത്തുകയും, തൊട്ടുപിന്നാലെ സുരക്ഷയ്ക്കായി പൊലീസ് പട്രോളിംഗ് വാഹനം തങ്ങളുടെ കാറിന് കാവൽ നിൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ ഹിന്ദിയിലാണ് യുവതികളോട് സംസാരിച്ച് കാര്യങ്ങൾ തിരക്കിയത്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ് എന്നുപറഞ്ഞുകൊണ്ടാണ് ഖുഷി വീഡിയോ അവസാനിപ്പിച്ചത്.


കനത്ത ട്രാഫിക്കിനിടയിലാണ് ഖുഷിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ പണിമുടക്കിയത്. ആദ്യം പൊലീസ് വാഹനം അടുത്തെത്തിയപ്പോൾ ഭയന്നുപോയെന്ന് ഖുഷിയുടെ സുഹൃത്ത് പറയുന്നുണ്ട്. എന്നാൽ, യാതൊരുവിധ പരിഭ്രാന്തിക്കും ഇടനൽകാതെ കാര്യങ്ങൾ സ്‌നേഹത്തോടെ തിരക്കിയ ഉദ്യോഗസ്ഥൻ, മെക്കാനിക് എത്താൻ 10 മിനിട്ട് സമയം എടുക്കുമെന്ന് മനസിലാക്കി. തുടർന്ന് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മെക്കാനിക് വരുന്നതുവരെ കാറിന് പിന്നിൽ പട്രോളിംഗ് വാഹനം നിർത്തിയിട്ട് അവർക്ക് കാവലായി ഉദ്യോഗസ്ഥർ അവിടെത്തന്നെ തുടരുകയായിരുന്നു.

'തിരക്കേറിയ റോഡിൽ വണ്ടിയുടെ ടയർ പഞ്ചറായി നിൽക്കുകയാണെങ്കിലും ഇവിടെ എനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ലോകത്തിലെ മറ്റേത് കോണിലേക്ക് യാത്ര ചെയ്താലും ആളുകൾ ദുബായിലേക്ക് തന്നെ തിരികെ എത്തുന്നത് ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടാണ്.' — ഖുഷി ഓസ്വാൾ വീഡിയോയിൽ പറഞ്ഞു. 'സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ ദുബായ് പൊലീസിനെ പ്രശംസിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

English Summary

Indian social media influencer Khushi Oswal and her friend experienced a flat tire and got stranded in heavy traffic in Dubai. Within minutes, a recovery vehicle arrived, followed immediately by a Dubai Police patrol vehicle that parked right behind their car to provide safety and security.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRALNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360