SignIn
Kerala Kaumudi Online
Sunday, 26 July 2026 2.53 PM IST

'തൃഷയെ ഉടൻ ഉപമുഖ്യമന്ത്രിയാക്കും,​ വിജയ്‌യെ  കാണാൻ  കഴിയുന്നത്  നടിക്ക്  മാത്രം'

READ ENGLISH VERSION
vijay-trisha-
വിജയ്‌, തൃഷ

ചെന്നെെ: നടി തൃഷയെ അധിക്ഷേപിച്ച് മുതിർന്ന എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. മുഖ്യമന്ത്രി വിജയ്‌യെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നായിരുന്നു ഉദയകുമാറിന്റെ പരാമർശം. വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രി ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.

നേരത്തെ വിജയ്‌ അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ റിലീസ് ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയതിനെതിരെയും ഉദയകുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തൃഷ - വിജയ് ബന്ധം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയാൻ കാരണം തൃഷയാണെന്നാണ് ചിലർ ആരോപിക്കുന്നത്. ഇതിനുപിന്നാലെ വലിയ സൈബർ ആക്രമണങ്ങളും തൃഷ നേരിടുന്നുണ്ട്.

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാണ് വിജയ്‌യും തൃഷയും. 2004ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് തിരുപ്പാച്ചി, ആദി, കുരുവി, ഒടുവിൽ പുറത്തിറങ്ങിയ ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക‌രുടെ പ്രിയമായി മാറുകയായിരുന്നു.

English Summary

AIDMK leader R.B. Udayakumar criticized actress Trisha, linking her to actor Vijay and suggesting future political appointments. This follows social media speculation and cyberattacks on Trisha, after reports of Vijay's wife Sangeetha filing for divorce alleging an affair. Trisha and Vijay have been a popular on-screen pair for over two decades.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, VIJAY, RB UDHAYAKUMAR AIADMK, TRISHA VIJAY CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360