ന്യൂഡൽഹി: പാർലമെന്റിലേക്ക് സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലിയ്‌ക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധിക്കുന്നതിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമരക്കാർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം.
പൊലീസിനും കേന്ദ്രസേനയ്‌ക്കുമെതിരെ കേസെടുക്കണമെന്നാണ് സിജെപി അടക്കമുള്ളവർ നൽകിയ ഹർജികളിലെ ആവശ്യം. ഹർജികളിൽ നാളെ വിശദമായ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിആർപിഎഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ സമരക്കാർക്കെതിരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി പറയുന്നുണ്ട്. സിജെപിയുടെ പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതരവീഴ്‌ച സംഭവിച്ചതായാണ് സിആർപിഎഫിന്റെ വിലയിരുത്തൽ.
പെല്ലറ്റ് ഗണ്ണോ ഇലക്‌ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സിജെപിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സ്വയംസുരക്ഷയ്‌ക്കായുള്ള മാനദണ്ഡങ്ങൾ സേനാംഗങ്ങളും പാലിച്ചിരുന്നില്ലെന്നാണ് ആർപിഎഫിന്റെ വിലയിരുത്തൽ. മതിയായ നിർദേശങ്ങൾ നൽകാതെയാണ് മാർച്ചിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നും കണ്ടെത്തലിൽ പറയുന്നു. ഇക്കാരണങ്ങൾ കണക്കിലെടുത്ത് ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ പെല്ലറ്റ് ഗൺ അടക്കമുള്ളവ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികാരികൾ.
The Supreme Court has sharply criticised police action against the CJP-led Parliament march, stating that police cannot use excessive force against protesters. A CRPF internal review reportedly found serious lapses, including the use of pellet guns and electric shock devices despite no apparent need. Authorities have since restricted the use of pellet guns pending further directions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |