SignIn
Kerala Kaumudi Online
Monday, 27 July 2026 2.24 PM IST

'രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, വേഗമാകട്ടെ', കോമൺവെൽത്ത് സ്വർണം നേടിയ മീരാഭായ് ചാനുവിന്റെ ആദ്യ പ്രതികരണം

READ ENGLISH VERSION
mirabai-chanu
മീരാഭായ് ചാനു

ഗ്‌ളാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്ന് ദിവസത്തെ സ്വർണവരൾച്ചയ്‌ക്ക് പരിഹാരം കണ്ടത് വെയ്‌റ്റ് ലിഫ്‌റ്റർ മീരാഭായ് ചാനുവിലൂടെയാണ്. ഇന്ത്യൻ ഭാരോദ്യോഗനത്തിന്റെ കിരീടംവച്ച റാണിയാണ് താനെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മീരാഭായുടെ നേട്ടം. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് സ്വർണമാണ് ഇത്തവണ ചാനു നേടിയത്.

വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഞായറാഴ്‌ച മീരാഭായ് സ്വർണം നേടുമെന്ന് ഉറപ്പായിരുന്നു. 31കാരിയായ മണിപ്പൂരി താരം മൂന്നാമതും സ്വർണനേട്ടം കരസ്ഥമാക്കിയത് ഭക്ഷണമൊന്നും കഴിക്കാതെയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കോമൺവെൽത്തിൽ ക്‌ളീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ പുതിയ നേട്ടമാണ് മീര കുറിച്ചത്. വിജയിയായ മീരാഭായി പോഡിയത്തിൽ നിന്നപ്പോൾ മാദ്ധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്താനെത്തി ഈ സമയം താരം പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

'വേഗമാകട്ടെ. ഞാൻ രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല.' എന്നാണ് മീരാഭായ് ചാനു പറഞ്ഞത്. പോഡിയത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ദേശീയഗാനം കേട്ടതും താരം വികാരാധീനയായി. ശേഷം തന്റെ എല്ലാ നേട്ടങ്ങളിലും കോട്ടങ്ങളിലും തുണയായി അമ്മയും കോച്ച് വിജയ് ശർമ്മയും ഉണ്ടായിരുന്നതായി മീരാഭായ് പറയുന്നു. 'കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഞാനേറെ സമ്മർദ്ദത്തിലായിരുന്നു. മൂന്നാം സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.' അവർ മത്സരശേഷം പ്രതികരിച്ചു.

എതിരാളികളെ ഏറെ പിന്നിലാക്കിയ പ്രകടനമാണ് മീരാഭായ് ചാനു നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള നൈജീരിയയുടെ റൂത്ത് അസുക്വോ ന്വോംഗ് 168 കിലോയാണ് ആകെ ഉയർത്തിയത്. മീരയെക്കാൾ 22 കിലോ പിറകിൽ. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് മീര സ്വർണനേട്ടം കൈവരിച്ചത്.

English Summary

Weightlifter Mirabai Chanu ended India's three-day gold medal drought at the Commonwealth Games with a dominant performance. The star lifter once again showcased her supremacy in Indian weightlifting, reaffirming her status as one of the country's greatest champions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIRABAI CHANU, CWG, INDIA GOLD MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360