SignIn
Kerala Kaumudi Online
Monday, 27 July 2026 2.36 AM IST

പ്രതിസന്ധികൾ മറികടന്ന് ശ്രേയസ്‌‌‌പ്പട; സിംബാബ്‌വെ പരമ്പര തൂത്തുവാരി ഇന്ത്യ

team-india
ഇന്ത്യൻ ടീം

ഹരാരെ: മൂന്നാം ട്വന്റി- 20 മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 35 റൺസിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. അയർലണ്ടിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ തോറ്റതിനുശേഷം ആദ്യമായാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഒരു പരമ്പര സ്വന്തമാക്കുന്നത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച കൗമാര താരം വൈഭവ് സൂര്യവംശിയാണ് ടോപ് സ്‌കോറർ (49 പന്തിൽ 81 റൺസ്)​. ക്രിസ് ഗെയ്‌ലിനെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനമാണ് താരം ഇന്ന് പുറത്തെടുത്തത്. റിങ്കു സിംഗ് 14 പന്തിൽ 25 റൺസുമായി മികച്ച പിന്തുണ നൽകി.

ഇന്ത്യക്കായി യശ് താക്കൂർ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. മായങ്ക് യാദവും നിർണായക വിക്കറ്റുകൾ വീഴ്ത്തി മുൻ മത്സരങ്ങളിലെ വിജയങ്ങളുടെ തുടർച്ചയായി ഈ മത്സരത്തിലും സമ്പൂർണ്ണാധിപത്യം പുലർത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. കളിയിലെ മോശം ഫീൽഡിംഗും ചില ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും ഒഴിച്ചു നിർത്തിയാൽ ഇന്ത്യക്ക് ആധിപത്യം പുലർത്താൻ സാധിച്ച മത്സരമായിരുന്നു ഇത്.

English Summary

India defeated Zimbabwe by 35 runs in the 3rd T20I to clean sweep the three-match series 3-0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, INDIA VS ZIMBABWE, SHREYAS IYER, WHITE WASH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360