SignIn
Kerala Kaumudi Online
Monday, 27 July 2026 4.01 PM IST

ഇനി മോദിക്കെതിരെ പോസ്റ്റിട്ടാൽ പിടിവീഴും; വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

pm-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കുറ്റകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നോട്ടീസ് നൽകി ഡൽഹി പൊലീസ്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണിത്.

കോക്രോച്ച് ജനതാ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഇത്തരം പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി പൊലീസ് ചൂണ്ടിക്കാട്ടി. ഇതിനോടകംതന്നെ അനേകം പോസ്റ്റുകൾ നീക്കം ചെയ്തു. ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളെ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സിജെപി പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പാർലമെന്റ് മാർച്ചിനിടെ പൊലീസുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

പ്രതിഷേധ പ്രകടനത്തിനിടെ കുറഞ്ഞത് 130 പൊലീസ് ഉദ്യോഗസ്ഥർക്കും 65ഓളം വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി ഡൽഹി പൊലീസ് പറഞ്ഞു. 3000ലധികം പൊലീസുകാരെയാണ് പ്രക്ഷോഭം നടന്ന ജന്തർ മന്തറിൽ വിന്യസിച്ചിരുന്നത്. അക്രമവുമായി ബന്ധപ്പെട്ട് 15 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിക്കുന്ന സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (എഫ്ആർഎസ്) ക്യാമറകൾ സ്ഥാപിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള 2000 ത്തിലധികം പേരെ ഈ ക്യാമറയിലൂടെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

English Summary

Delhi Police issued notices to social media platforms to remove "criminal and abusive" posts against Prime Minister Narendra Modi. These posts appeared during student protests concerning the NEET paper leak. Police reported 130 officers and 65 students were injured during a related Parliament march, leading to 15 FIRs and identifying over 2000 individuals using FRS cameras.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM MODI SOCIAL MEDIA POSTS, DELHI POLICE NOTICE, MODI VIRAL VIDEOS, NEET PROTEST POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360