
കുന്നുകൂടിയ മാലിന്യം നീക്കി റോഡ് വൃത്തിയാക്കി
ന്യൂഡൽഹി: ദിവസങ്ങളായുണ്ടായിരുന്ന ആൾക്കൂട്ടവും ആർപ്പുവിളികളും ഒഴിഞ്ഞു. ജന്തർ മന്ദർ ഇപ്പോൾ നിശബ്ദമാണ്. കാവലിന് കുറച്ചു
പൊലീസുകാർ മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്ദറും പരിസരവും അടച്ചതിനാൽ ഡൽഹി നിവാസികൾക്ക് പോലും ഇങ്ങോട്ട് വരാനാകുമായിരുന്നില്ല. റോഡുകൾ തുറന്നതിനാൽ ഇന്നലെ നിരവധിപ്പേർ ലോകം ശ്രദ്ധിച്ച ആ സമരസ്ഥലം കണാനെത്തി. ബാരിക്കേഡുകളും മെറ്റൽ ഡിറ്റക്‌ടറുകളും വച്ച് തിരിച്ചറിയൽ കാർഡ് നോക്കി വളരെക്കുറച്ചു പേരെ മാത്രമേ പൊലീസ് കടത്തിവിട്ടുള്ളു.
ശനിയാഴ്‌ച രാത്രി സമരവേദി വിടുംമുമ്പ് കോക്രോച്ച് ജനതാ പാർട്ടിക്കാർ സ്റ്റേജും തോരണങ്ങളുമുൾപ്പെടെ നീക്കം ചെയ്‌തിരുന്നു. 35 ദിവസം സമരം നടത്തിയതിന്റെ അവശേഷിപ്പുകളായി കുന്നുകൂടിയ മാലിന്യങ്ങൾ ന്യൂഡൽഹി കോർപ്പറേഷൻ അധികൃതരും കോൺഗ്രസ് സേവാദൾ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്‌തു.
പ്രതിഷേധക്കാർ സ്ഥലം വിട്ടതിന് പിന്നാലെ ശനിയാഴ്‌ച രാത്രി മുതൽ മുനിസിപ്പൽ ജീവനക്കാർ വൃത്തിയാക്കി തുടങ്ങിയിരുന്നു. സമരം ജന്തർ മന്ദറിലായിരുന്നെങ്കിലും സമീപത്തെ ടോൾസ്റ്റോയ് മാർഗ്, പാർലമെന്റ് സ്ട്രീറ്റ് റോഡ് തുടങ്ങിയ പ്രധാന വീഥികളിലും മാലിന്യം നിറഞ്ഞിരുന്നു. 40 ടൺ മാലിന്യം ശനിയാഴ്‌ച മാത്രം നീക്കി. ബാക്കി 12 ടണ്ണോളം ഇന്നലെയും. ശേഷം റോഡ് കഴുകി വൃത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |