SignIn
Kerala Kaumudi Online
Wednesday, 26 August 2026 10.37 PM IST

നേപ്പാൾ മിന്നൽ പ്രളയം: അടിയന്തര സഹായവുമായി ഇന്ത്യ,​ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

READ ENGLISH VERSION
modi-

ന്യൂഡൽഹി: മിന്നൽ പ്രളയം ദുരിതം വിതച്ച നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. വ്യോമസേനയുടെ സി130 ജെ ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർദ്ധ രാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും. അടിയന്തര സഹായത്തിനുള്ള വസ്തുക്കളുമായി മറ്റൊരു വിമാനം നാളെ പുലർച്ചെയോടെ നേപ്പാളിലേക്ക് പറക്കുമെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ നേപ്പാൾ പ്രധാനമന്ത്രിബാലെൻഷായുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യൻ ജനതയുടെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ നിരവധി ജീവൻ പൊലിഞ്ഞതിൽ കടുത്ത ദുഃഖവും അനുശോചനവും മോദി രേഖപ്പെടുത്തി. ഈ പ്രയാസകരമായ ഘട്ടത്തിൽ നേപ്പാളിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും ഉറപ്പു നൽകി. .നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിച്ചു നൽകാൻ ഇന്ത്യ പൂർണ സന്നദ്ധമാണന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, PM MODI, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360