SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.35 AM IST

ചക്കമടൽ ഉപയോഗിച്ച് ജലശുദ്ധീകരണം, ഏത്ര മലിനജലവും മിനിട്ടുകൾക്കകം ക്‌ളീനാകുമെന്ന് കണ്ടെത്തൽ

jackfruit
ചക്ക

നമ്മൾ മലയാളികൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പഴങ്ങൾ ഏതെല്ലാമാണ്? ആദ്യ ഉത്തരംതന്നെ ചക്ക എന്നാകും. പിന്നെയേ മാങ്ങയും പൈനാപ്പിളുമെല്ലാം വരൂ. നമ്മുടെ സംസ്ഥാനത്തിന്റെ ഫലം തന്നെ ചക്കയാണ്. മുള്ളുള്ള കൂർത്ത പുറവും നിറയെ അരക്കുള്ള ഉൾവശവും ഒക്കെയാണെങ്കിലും ചക്കപ്പഴത്തിനോട് കൊതിയില്ലാത്ത മലയാളികൾ കുറവായിരിക്കും.സീസണായി കഴിഞ്ഞാൽ ചക്കപ്പഴം മാത്രമല്ല ചക്ക കൊണ്ട് എരിശേരി, ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്കകുരു തോരൻ, ചക്കവരട്ടിയത്, പായസം അങ്ങനെ അനവധി വിഭവങ്ങളും നമ്മളുണ്ടാക്കും.

ചക്കയിലെ ഏറ്റവും ഉപയോഗം ഇല്ലാത്ത ഭാഗം ഒരുപക്ഷെ ചക്കമടൽ ആകും. ജന്തുക്കൾക്ക് പോലും പലപ്പോഴും ചക്കമടൽ പ്രശ്‌നമാണ്. എന്നാൽ ഇപ്പോഴിതാ ഈ ചക്കമടലിൽ ഉഗ്രനൊരു ഗുണം ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. റൂർക്കലയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി റൂർക്കല)​യിലെ ഗവേഷകർ ചക്കമടൽ കൊണ്ട് ഒരുഗ്രൻ ഗുണം കണ്ടെത്തി.

മലിനജലത്തെ ശുദ്ധീകരിക്കാനാണ് ചക്കമടൽ കൊണ്ട് സാധിക്കുക. ഗവേഷകർ ചക്കമടലിനെ ആക്‌ടിവേറ്റഡ് കാർബണാക്കി മാറ്റി. ഇതിൽ സിർകോണിയം ചേർത്ത് തയ്യാറാക്കിയ വസ്‌തു മലിനജലത്തിൽ നിന്ന് ഫ്‌ളൂറൈഡുകളെ അകറ്റാൻ ഉപയോഗിച്ചു. കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊ. സുസ്‌മിത മിശ്ര, ഡോ. പ്രതിമ മിൻസ് എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. ഒരു ലിറ്ററിൽ ഒന്ന് മുതൽ അഞ്ച് മില്ലിഗ്രാം ഫ്‌ളൂറൈഡ് അടങ്ങിയ വെള്ളമാണ് ഇവർ പരീക്ഷണം നടത്താൻ ഉപയോഗിച്ചത്.

ഗംഭീരഫലമാണ് ചക്കമടലിൽ നിന്നുമുള്ള ഈ വസ്‌തു നൽകിയത്. വെള്ളം 90 ശതമാനത്തിലധികം വൃത്തിയായി. 10 മുതൽ 20 മിനിട്ടിനിടയിൽ 97 ശതമാനം ജലവും ശുദ്ധജലമായി.പരീക്ഷണം വൻ വിജയമെന്ന് കണ്ടതോടെ പ്രൊ. സുസ്‌മിത മിശ്രയും ഡോ. പ്രതിമ മിൻസും ഈ വിദ്യയ്‌ക്ക് പേറ്റന്റ് നേടാൻ ഒരുങ്ങുകയാണ്.

ഫ്‌ളൂറൈഡുകൾ ജലത്തിൽ സ്വാഭാവികമായി ഉണ്ടാകുന്നതുതന്നെയാണ്. എന്നാൽ ഏറെനാൾ അതുമായി മനുഷ്യന് സമ്പർക്കം വന്നാൽ രോഗം ബാധിക്കാൻ ഇടവരും. ഫ്‌ളൂറോസിസ് എന്നാണ് ഈ രോഗത്തിന് പറയുന്നത്. ഒരു പാർട് പെർ മില്യൺ (1പിപിഎം)​ അളവിലധികം ഫ്‌ളൂറൈഡ് ഉള്ള ജലം മലിനജലമാണ് എന്നാണ് കണക്ക്. ഫ്‌ളൂറോസിസ് മനുഷ്യരിൽ എല്ലിനും പല്ലിനും കടുപ്പം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.

നിലവിൽ ഫ്ളൂറൈഡ് പ്രശ്‌നം അകറ്റാൻ വിവിധ ശുദ്ധീകരണ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. റിവേഴ്‌സ് ഓസ്‌മോസിസ്, ഐയൺ എക്‌സ്ചേഞ്ച്, ആക്‌ടിവേറ്റഡ് അലുമിന എന്നിവയുപയോഗിച്ചുള്ള ശുദ്ധീകരണം സാദ്ധ്യമാണ്. എന്നാൽ ഇവയ്‌ക്ക് വലിയ പണചെലവുണ്ടാകും.

എന്നാൽ ചക്കമടൽ അഥവാ കാർഷികമാലിന്യങ്ങളിൽ നിന്നുള്ല ഉൽപന്നങ്ങൾ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ ചെലവ് വൻതോതിൽ കുറയും. ഇതിനായി ആവശ്യമായ കെമിക്കലുകൾ, വൈദ്യുതി എന്നിവ ചേർത്താലും ഗ്രാമിന് 37 രൂപയുടെ ചെലവേ വരുന്നുള്ളൂ.

ഗവേഷണത്തിൽ മികച്ച ഫലം കണ്ടെത്തിയെങ്കിലും ഇനിയും ഇത് വീടുകളിൽ ഉപയോഗിക്കാറായിട്ടില്ല. ടെക്‌നോളജി റെ‌ഡിനസ് ലെവൽ4ലാണ് ഈ പരീക്ഷണഫലമുള്ളത്. കൂടുതൽ പരീക്ഷണങ്ങൾ നടത്തി ഇതിന്റെ ചെലവ് എത്രയെന്ന് കൃത്യമായി കണക്കാക്കിയ ശേഷമേ ഇവ വീടുകളിലും മറ്റും ജലശുദ്ധീകരണത്തിന് ഉപയോഗിക്കാൻ സാധിക്കൂ.

ഇന്ത്യയിൽ ഫ്‌ളൂറോസിസ് രോഗബാധയുണ്ടാകുന്ന തരത്തിൽ മലിനജലം നിത്യേന ഉപയോഗിക്കുന്ന നൂറുകണക്കിന് ഗ്രാമങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം ഈ ചക്കമടലിൽ നിന്നുള്ള 'പ്യൂരിഫയർ' ഉപയോഗിക്കാനായാൽ ശുദ്ധജല പ്രശ്‌നത്തിന് വലിയ പരിഹാരമാകും ഉണ്ടാകുക. ഇതിലേക്കുള്ള പാതയിൽ തന്നെയാണ് ഇപ്പോൾ ഗവേഷകർ.

English Summary

Jackfruit rind is often considered one of the least useful parts of the fruit and is frequently discarded as waste. However, researchers at the National Institute of Technology (NIT) Rourkela have discovered a valuable benefit hidden in jackfruit rind, highlighting its potential for an important new application.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKFRUIT PEEL, WATER PURIFIER, NIT RESERCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360