
പത്തനംതിട്ട : മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ശബ്ദമലിനീകരണം ഉണ്ടാവുകയാണെങ്കിൽ നിയമാനുസൃതമായി ശബ്ദനിയന്ത്രണം ഏർപ്പെടുത്താനുള്ള കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. പുന്നക്കാട് പള്ളിയുടെ ഹാളിൽ സ്ഥിരമായി ഡി.ജെ മ്യൂസിക്കൽ പാർട്ടി നടക്കാറുണ്ടെന്നും ഇവിടത്തെ ശബ്ദമലിനീകരണം കാരണം പ്രായമായ മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നുമുള്ള പരാതിയിലാണ് നടപടി.
ശബ്ദമലിനീകരണം ഉണ്ടാകരുതെന്ന് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയതായി ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ കമ്മിഷനെ അറിയിച്ചു. പുന്നക്കാട് സ്വദേശി ഫിലിപ്പ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |