SignIn
Kerala Kaumudi Online
Monday, 21 September 2026 1.34 AM IST

അവഗണനയുടെ കാട് മൂടി പൊങ്ങൻപാറ ടൂറിസം പദ്ധതി!

photo
നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പ്രദേശം

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതിയെ അധികൃതർ മറന്നു. ടൂറിസം മന്ത്രിയുള്ള ജില്ലയിൽ പൊങ്ങൻപാറയുടെ ടൂറിസം സാദ്ധ്യതകൾ കാടുമൂടി നശിക്കുന്നു. കൊല്ലം- തിരുമംഗലം ദേശീയ പാതയോരത്ത് നെടുവത്തൂർ കിള്ളൂരിലാണ് 'പൊങ്ങൻപാറ ടൂറിസം' പദ്ധതി. റോഡരികിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ബോർഡ് ഉണ്ടെന്നതൊഴിച്ചാൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. ബോർഡുകണ്ട് കാണാനാരെങ്കിലും എത്തിയാൽ കാടുമൂടിയ ടൂറിസം പദ്ധതികണ്ട് പഴിപറഞ്ഞ് മടങ്ങുകയാണ്.

 മന്ത്രി മനസുവച്ചാൽ സൂപ്പറാക്കാം

  • കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ നിന്നും നടന്നുചെല്ലാവുന്ന ദൂരത്തിലാണ് പൊങ്ങൻപാറ ടൂറിസം പദ്ധതിയുള്ളത്.
  • വലിയ പാറക്കെട്ടുകളാണ് പൊങ്ങൻപാറയിലെ മുഖ്യ ആകർഷണം.
  • ഇതിന്റെ മുകൾ ഭാഗത്തേക്ക് നടന്നു കയറാൻ കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ട്. പാറയ്ക്ക് മുകളിലെത്തിയാൽ ക്ഷേത്രമുണ്ട്.
  • ഇവിടെ പാറപ്പുറത്ത് ഇരുന്നാൽ കാഴ്ചകൾ കാണാനേറെയുണ്ട്, എപ്പോഴും തണുത്ത കാറ്റ് വീശും.
  • മന്ത്രി പി.സി.വിഷ്ണുനാഥിന്റെ ശ്രദ്ധയുണ്ടായാൽ പൊങ്ങൻപാറ ടൂറിസം മേഖലയിൽ തലയുയർത്തും.
  • 2014-ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്താണ് പൊങ്ങൻപാറയിൽ വികസന പദ്ധതികൾക്ക് രൂപം നൽകിയത്.
  • 49 ലക്ഷം അടങ്കൽ കണക്കാക്കിയിരുന്ന പദ്ധതിയിൽ ഇരുപത്തിനാലര ലക്ഷം രൂപയുടെ നിർമ്മാണം നടത്തിയിരുന്നു.

 കാടുമൂടുന്നു

പാറക്കെട്ടുകളിൽ ഒരുഭാഗത്ത് കുറ്റിക്കാട് വളർന്ന് മൂടുകയാണ്. ടൊയ്ലറ്റുകൾ നിർമ്മിച്ചത് തീർത്തും നാശത്തിലാണ്. വിശ്രമ കേന്ദ്രങ്ങൾ നിർമ്മിച്ചതും സംരക്ഷിക്കാൻ നടപടിയില്ല. പ്രവേശന വഴിപോലും സുരക്ഷിതമല്ല. ഒറ്റപ്പെട്ട് ആരെങ്കിലും പൊങ്ങൻപാറയിലെത്തിയാൽ പേടിയാകുന്ന ചുറ്റുപാടുമാണ്. ഇവിടം വൃത്തിയാക്കാനും ഇരിപ്പിടങ്ങളും വിനോദ സംവിധാനങ്ങളും കളിക്കോപ്പുകളും പൂന്തോട്ടവും ലഘുഭക്ഷണ ശാലയും സ്ഥാപിക്കാനുമൊക്കെ നെടുവത്തൂർ ഗ്രാമപഞ്ചായത്തിനും കഴിയും. കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, സായന്തനങ്ങൾ ചെലവഴിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമൊക്കെ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL