
കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ ഉരുൾ നേർച്ച മഹോത്സവം ഇന്ന് ആരംഭിക്കും. 23ന് സമാപിക്കും. ദേവസ്വം പുതുതായി നിർമ്മിച്ച മണിമണ്ഡപ സമർപ്പണം 22ന് രാവിലെ 8ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തന്ത്രി തുറവൂർ പി.വി. ഉണ്ണിക്കൃഷ്ണൻ തന്ത്രി, മേൽശാന്തി വിനീഷ് ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും. കലാ പരിപാടികൾ, അവാർഡ് ദാനം, സാംസ്കാരിക സമ്മേളനം, കാർഷിക വാണിജ്യ വ്യാപാരമേള എന്നിവയും ഉത്സവ ദിനങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |