SignIn
Kerala Kaumudi Online
Monday, 21 September 2026 1.34 AM IST

കുറ്റക്കാർക്കെതി​രെ നടപടി വേണം

flag

കോന്നി : മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അശ്രദ്ധകാരണം പതിനഞ്ചുകാരിയുടെ എക്സ് റേയ്ക്ക് 88കാരിയുടെ റിസൾട്ട്‌ നൽകിയ ഉദ്യോഗസ്‌ഥയ്ക്കും ഡോക്ടർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ വരികയും തെറ്റായ മരുന്നുകൾ കഴിക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഡോക്ടർക്കും എതിരെ അടിയന്തരമായി വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL