SignIn
Kerala Kaumudi Online
Monday, 21 September 2026 1.34 AM IST

തെരുവുനായ ഭീതി​യി​ൽ പ്രമാടത്തുകാർ

dog

പ്രമാടം : പ്രമാടത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. ചൂട് വർദ്ധിച്ചതോടെ ശല്യം സഹിക്കാൻ പറ്റാതെയായി. കഴിഞ്ഞ ദിവസം മറൂരിൽ ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായ പ്രദേശത്ത് ഭീതി പരത്തിയിരുന്നു. നാട്ടുകാരുടെ സമയോചി​തമായ ഇടപെടലിനെ തുടർന്നാണ് കുട്ടികൾ കടി ഏൽക്കാതെ രക്ഷപെട്ടത്. മൂന്ന് സ്കൂളുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ എത്തുന്ന പ്രമാടം സ്കൂൾ ജംഗ്ഷൻ ഇപ്പോൾ തെരുവുനായ്കളുടെ താവളമാണ്. പത്ത് നായ്ക്കളാണ് ഇവിടെ മാത്രമുള്ളത്. പൂങ്കാവ് - പത്തനംതിട്ട റോഡിലും സ്കൂൾ ജംഗ്ഷൻ - അമ്പല ജംഗ്ഷൻ റോഡിലും സ്കൂൾ ജംഗ്ഷൻ - മങ്ങാട്ടുപടി റോഡിലും തമ്പടിച്ചിരിക്കുന്ന നായക്കൂട്ടം ആക്രമണത്തിന് ശ്രമിക്കുന്നുണ്ട്. കുട്ടികളെ രക്ഷിതാക്കളാണ് സ്കൂളുകളിൽ എത്തിക്കുന്നതും മടക്കി കൊണ്ടുപോകുന്നതും.

പാറക്കടവ് പാലത്തിന് സമീപവും നായശല്യം

പാറക്കടവ് പാലവും പരിസരവുമാണ് മറ്റൊരു പ്രധാന താവളം. രാത്രിയി​ൽ മത്സ്യ, മാംസ അവശിഷ്ടങ്ങൾ കവറുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുന്നത് നായ ശല്യം കൂടാൻ കാരണമാകുന്നു. അടുത്തിടെ പ്രഭാത സവാരിക്കാർക്ക് നേരെ നായ ആക്രമണത്തിന് ശ്രമിക്കുകയും രണ്ടുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നവരെയും ഇവ പിൻതുടർന്ന് ആക്രമിക്കുന്നുണ്ട്. നായ പി​ന്നാലെ ഓടി​യുള്ള അപകടങ്ങളും പതി​വാണ്. പ്രമാടം സ്കൂൾ ജംഗ്ഷൻ, തകടിയത്ത്മുക്ക്, മൃഗാശുപത്രിപടി, പൂങ്കാവ് ജംഗ്ഷൻ, തെങ്ങുംകാവ്, വട്ടക്കുളഞ്ഞി എന്നിവിടങ്ങളെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.

..............................................................................................................

നാടിന് ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായകളെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

(പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL