കോഴിക്കോട്: പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ 'ഇഗ്‌നിറ്റിയ സീസൺ 2-ബയോമിഷൻ 2026' എന്ന പേരിൽ ദ്വിദിന ബയോളജി റെസിഡൻഷ്യൽ ക്യാമ്പ് നാളെ മുതൽ നടക്കും. രാവിലെ ഒമ്പതിന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭവൻസ് കോഴിക്കോട് കേന്ദ്ര ചെയർമാൻ ഗുരുശ്രേഷ്ഠ ആചാര്യശ്രീ എ.കെ.ബി. നായർ അദ്ധ്യക്ഷനാകും. 26ന് സമാപന ചടങ്ങിൽ സി.ഡബ്ല്യു.ആർ.ഡി.എം. റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി. ജയകുമാർ അദ്ധ്യക്ഷനാകും. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ടി. സജീത് കുമാർ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഷിത എം.എസ്, മാധവ് എസ്. മേനോൻ, വൈഷ്ണവി ദിനേഷ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |