SignIn
Kerala Kaumudi Online
Thursday, 24 September 2026 2.12 AM IST

ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

muppans
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന 'ഹൃദയതാളം' പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് പ്രകാശനം ചെയ്തപ്പോൾ

മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന 'ഹൃദയതാളം' പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് പുറത്തിറക്കി. സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്, ഡോ. അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ് ഇപ്പോൾ 999 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.
ഇ.സി.ജി, എക്കോ സ്‌ക്രീനിംഗ്, ട്രെഡ്മിൽ ടെസ്റ്റ് , ചെസ്റ്റ് എക്‌സ്‌റേ, എൽ.ഡി.എൽ, ആർ.ബി.എസ്, ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ എന്നീ പരിശോധനകൾക്കൊപ്പം കാർഡിയോളജി കൺസൾട്ടേഷനും ഡയറ്റീഷ്യൻ കൺസൾട്ടേഷനും സെപ്തം. 22 മുതൽ ഒക്ടോബർ 22 വരെ കാലാവധിയുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ രോഗസാധ്യതകൾ നേരത്തെ കണ്ടെത്തുന്നതിനും ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8111 881 086, 8111 881 129, 8943 003 456.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL