
കട്ടപ്പന: പാറക്കടവിന് സമീപം നിയന്ത്രണം വിട്ട കാർ മൺതിട്ടയിലിടിച്ച് അപകടത്തിൽപ്പെട്ടു. കുഞ്ചിത്തണ്ണി സ്വദേശികളായ മൂന്ന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ പരീക്ഷ ആവശ്യത്തിനായി എത്തി തിരികെ കുഞ്ചിത്തണ്ണിയിലേക്ക് മടങ്ങുന്നതിനിടെ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ വളവിൽവെച്ച് നിയന്ത്രണം വിടുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതിനാലാണ് ഇവർ ഈ വഴിയിലേക്ക് എത്തിയതെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന വലിയ കുഴിയിലേക്ക് പതിക്കാതെ വാഹനം റോഡരികിലെ മൺതിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. മുൻപും ഇതേ സ്ഥലത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ട് . കട്ടപ്പന കെ.എസ്.ഇ.ബി ജംഗ്ഷനിൽ ഓട്ടോറിക്ഷയും ലോറിയും ഇടിച്ചും അപകടമുണ്ടായി. അപകടത്തേത്തുടർന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരട്ടയാർ റോഡിലേക്ക് കയറിവന്ന ലോറിയിൽ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. കട്ടപ്പന പൊലീസെത്തിയാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |