
തൃശൂർ: എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ റിസർച്ച് ആൻഡ് പി.ജി.ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇംഗ്ലീഷും സെന്റർ ഫൊർ ഇന്ത്യൻ നോളജ് സിസ്റ്റവും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രിഡ്ജ് - കണക്ടിംഗ് ദ ഹെറിറ്റേജ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തിൽ പ്രഭാഷണം വ്യാഴാഴ്ച രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ കോളേജിലെ ഐ.കെ.എസ്.സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.കെ.അരുൺ ജോസ് നിർവഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ.സുധീർ സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ആരംഭിച്ച 'പൂര വിസ്മയം' പരമ്പരയുടെ തുടർച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയെക്കുറിച്ച് സംവദിക്കാനുള്ള വേദിയാണിതെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |