SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.58 AM IST

അത്തിക്കയം - പെരുനാട് കുടിവെള്ള പദ്ധതിക്ക് പുതുജീവൻ വീടുകളിലേക്കുള്ള കണക്ഷൻ വിതരണം ആരംഭിച്ചു

panchayath
അത്തിക്കയം–പെരുനാട് കുടിവെള്ള പദ്ധതിക്ക് ഭാഗമായി വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

നാറാണംമൂഴി: അത്തിക്കയം - പെരുനാട് കുടിവെള്ള പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പണികൾ തുടങ്ങി. 10 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയുടെ പണികൾ പുനരാരംഭിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലാണ്. ആദ്യഘട്ടത്തിൽ 1,200 വീടുകൾക്ക് കണക്ഷൻ നൽകും. നിലവിൽ പൈപ്പുലൈൻ എത്താത്ത പ്രദേശങ്ങളിലേക്ക് 24 കിലോമീറ്ററിൽ പുതിയ പൈപ്പുലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ആദ്യഘട്ടത്തിലുണ്ടാകും. 8.17 കോടി രൂപയാണ് ചെലവ്. നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റ് സുനിൽകുമാറിന്റെയും നിരന്തരമായ ഇടപെടലുകളുടെയും, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ കർശന നിർദേശങ്ങളുടെയും ഫലമായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കാൻ കഴിഞ്ഞത്. 2025 ഡിസംബർ മാസത്തിൽ അധികാരമേറ്റ നിലവിലെ ഭരണസമിതി 270 ദിവസത്തിനുള്ളിൽ വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്നതിനാവശ്യമായ നടപടികൾ മുന്നോട്ടുകൊണ്ടുപോയി. ജലവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും.പദ്ധതിയുടെ കരാറുകാരൻ ചങ്ങനാശേരി സ്വദേശി ഷിബു സ്കറിയയാണ്.

അപേക്ഷാ ഫോമുകൾ വിതരണം ആരംഭിച്ചു

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവിധ സാങ്കേതികവും ഭരണപരവുമായ തടസങ്ങൾ പരിഹരിച്ചാണ് പദ്ധതിക്ക് മുന്നോട്ടു പോകുന്നത്. വർഷങ്ങളായി കാത്തിരുന്ന ജനങ്ങൾക്ക് സ്ഥിരമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.

................................................................

10 വർഷമായി മുടങ്ങിക്കിടന്ന പദ്ധതി

ആദ്യഘട്ടത്തിൽ 1,200 വീടുകൾക്ക് കണക്ഷൻ

ചെലവ് 8.17 കോടി


................................................................

................................................................

നാറാണംമൂഴിയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന ഓരോ വീടുകളിലും വരൾച്ചക്കാലത്തിന് മുമ്പ് കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യം.

സുനിൽകുമാർ

(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL