SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.51 AM IST

  പൊതു സമ്മേളനവും അനുമോദനവും

ocr
ഓച്ചിറ പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ വാർഷിക ആഘോഷവും പൊതുസമ്മേളനവും അനുമോദനവും ബ്ലോക്ക് പഞ്ചായത്തംഗം കബീർ എൻസൈൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ : പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ വാർഷിക ആഘോഷവും ഇരുപത്തിയെട്ടാം ഓണ കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും അനുമോദനവും ബ്ലോക്ക് പഞ്ചായത്തംഗം കബീർ എൻസൈൻ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് സിറാജ് എസ് ക്രോണിക്കിൾ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പ്രവീൺ,

റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഡോ. മിനിമോൾ, അഖിൽ ബാബു, ആദിൽമൂസ എന്നിവർ സംസാരിച്ചു. സിനിമ താരങ്ങളായ തീർത്ഥ ഹരിദേവിനെയും (കരിമ്പടം ഫെയിം) അഭിരാം (ബത്‌ലഹേം കുടുംബ യൂണിറ്റ് ഫെയിം), എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കടത്തനാട്ട് കൊമ്പന്റെ ശിരസ് ഘോഷയാത്രയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരിഞ്ഞെടുക്കപ്പെട്ടവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL