SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.50 AM IST

'നാടിനകം' നിറഞ്ഞ് നാടകങ്ങൾ

nadakam

തൃശൂർ: ജില്ലയിൽ വേദി നിറഞ്ഞാടി നാടകോത്സവങ്ങൾ. പ്രൊഫഷണൽ നാടകങ്ങൾക്ക് വേദികൾ കുറഞ്ഞു വരുമ്പോഴും ജില്ലയിൽ കാലങ്ങളായി നടക്കുന്ന നാടകോത്സവങ്ങൾ ആസ്വാദകർക്ക് കാഴ്ചയുടെ വിരുന്നായി.
11ദിവസമായി തൃശൂർ ടൗൺഹാളിൽ നടന്നു വരുന്ന ടാസ് നാടകോത്സവത്തിന് ഇന്ന് തിരശീല വീഴും. സമാപന ദിവസമായ ഇന്ന് വൈകിട്ട് 6.30ന് ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ കൂട് എന്ന നാടകം അവതരിപ്പിക്കും.മുപ്പതാമത് വർഷമാണ് ടാസിന്റെ നേതൃത്വത്തിൽ നാടകാസ്വാദകർക്ക് വിരുന്നൊരുക്കുന്നത്.
കഴിഞ്ഞ 9വർഷമായി നഗരത്തിൽ അവതരിപ്പിച്ചിരുന്ന കൊട്ടേക്കാട് യുവജന സമിതിയുടെ എൻ.കെ.ദേവസി സ്മാരക നാടകോത്സവം ഇത്തവണ ഗ്രാമീണ മേഖലയിലേക്ക് പറിച്ചു നട്ടതോടെ ആസ്വാദകരുടെ എണ്ണം ഇരട്ടിയായി. രണ്ടര പതിറ്റാണ്ട് പിന്നിട്ട തൃപ്രയാർ നാടക വിരുന്നിനും കഴിഞ്ഞ ദിവസം തുടക്കമിട്ടു. നവരാത്രിയോടനുബന്ധിച്ച് ആറാട്ടുപുഴയിൽ നടക്കുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

തൃപ്രയാർ നാടക വിരുന്ന്
പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് തൃപ്രയാർ നാടക വിരുന്നിന് തിരശീല ഉയർന്നത്. എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകം. ഞായറാഴ്ച്ച തുടക്കം കുറിച്ച നാടകോത്സവത്തിൽ ഇന്ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'ഭൂട്ടാനി' അരങ്ങേറും. 23ന് ചിറയിൻകീഴ് അനുഗ്രഹയുടെ 'കുമ്മാട്ടി' 24ന് കോഴിക്കോട് രംഗഭാഷയുടെ 'ഒരുക്കം' 25ന് ചങ്ങനാശ്ശേരി അണിയറയുടെ 'തിര' 26ന് തിരുവനന്തപുരം സൗപർണികയുടെ 'പടയോട്ടം'27ന് ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ 'കൂട്' 28ന് കോഴിക്കോട് സങ്കീർത്തനയുടെ 'ശ്വാസം' 29ന് തിരുവനന്തപുരം സചേതനയുടെ 'ഡാം' 30ന് കോഴിക്കോട് നവചേതന തീയറ്റർ ഗ്രൂപ്പിന്റെ മഹാബലി, ഒക്ടോബർ ഒന്നിന് ആലപ്പുഴ സൂര്യകാന്തിയുടെ 'ജീവന്റെ ജീവൻ' 2 ന് അമ്പലപ്പുഴ സാരഥിയുടെ 'ഞാൻ അപ്രസക്തൻ' 3ന് കൊല്ലം അനശ്വരയുടെ രാവണൻ, 4ന് തിരുവനന്തപുരം സംഘ കേളിയുടെ 'അക്ഷര പൊട്ടൻ' എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.

 കൊട്ടേക്കാടുണ്ട് ഇനി മൂന്ന് നാടകം കൂടി
തിങ്കളാഴ്ച്ച ആരംഭിച്ച കൊട്ടേക്കാട് യുവജനസമിതിയുടെ എൻ.കെ.ദേവസ് സ്മാരക പ്രൊഫഷണൽ നാടകോത്സവത്തിൽ 5നാടകങ്ങളാണുള്ളത്. മൂന്നാം ദിവസമായ ഇന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവർ, നാളെ ചിറയിൻകീഴ് അനുഗ്രഹയുടെ കുമ്മാട്ടി, 25ന് കോഴിക്കോട് സങ്കീർത്തനയുടെ 'ശ്വാസം' എന്നിവ അരങ്ങേറും.


ജില്ലയിൽ നാടകോത്സവങ്ങൾ ഇന്നും സജീവമായി നിലനിൽക്കുന്നത് ആശ്വാസകരമാണ്. നാടകോത്സവങ്ങൾ ഉത്സവാഘോഷങ്ങൾക്ക് മികച്ച നാടകം തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ്
കെ.വി.രാമകൃഷ്ണൻ, തൃപ്രയാർ നാടക വിരുന്ന് ജനറൽ കൺവീനർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL