SignIn
Kerala Kaumudi Online
Thursday, 24 September 2026 2.10 AM IST

'നാടകമേ ജീവിതം', സാവിത്രി ശ്രീധരന് കോഴിക്കോടിന്റ വിട

savithry
ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച സാവിത്രി ശ്രീധരന്റെ മൃതദേഹം

കോഴിക്കോട് : സിനിമയാണ് സാവിത്രി ശ്രീധരനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചതെങ്കിലും ജീവിതത്തിലുടനീളം അടിമുടി നാടകക്കാരിയായിരുന്നു അവർ. ഇന്നലെ വൈകീട്ട് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിനരികിലേക്ക് പുഷ്പവൃഷ്ടിയുമായെത്തിയവരെല്ലാം അവരിലെ നാടക കലാകാരിയെക്കുറിച്ച് ഓർത്തെടുക്കുന്നുണ്ടായിരുന്നു.

സുഡാനി ഫ്രം നൈജീരിയയിലെ ജമീലയിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഉമ്മയായി മാറിയെങ്കിലും വേരുകളെല്ലാം നാടകത്തിലായിരുന്നു. വളയനാട് കലാസമിതിയുടെ 'കറുത്ത വെള്ളം' ആയിരുന്നു ആദ്യ നാടകം. കറുത്ത വെള്ളം രണ്ടു വേദികളിൽ അവതരിപ്പിച്ചു. ഒരു വേദിക്ക് പത്തു രൂപയായിരുന്നു പ്രതിഫലം. അവിടെ തുടങ്ങുകയായിരുന്നു സാവിത്രി ശ്രീധരൻ എന്ന അമച്വർ നാടകനടിയുടെ അരങ്ങുയാത്രകൾ.

പിന്നീട് തിരുവണ്ണൂർ കലാസമിതി, തിരുവണ്ണൂർ ലൈബ്രറി, മാങ്കാവ് വളയനാട് കലാസമിതി, മാങ്കാവ് ദേശീയ കലാസമിതി, നടുവട്ടം സുഭാഷ് കലാസമിതി, മീഞ്ചന്ത സുഹൃദ് സംഘം, പന്നിയങ്കര വായനാസംഘം, മലാപ്പറമ്പ് സൗഹൃദയ റീഡിംഗ് ക്ലബ്ബ്, ദേശോദ്ധാരിണി വായനശാല തുടങ്ങിയ നിരവധി വേദികളിലൂടെ സാവിത്രി ശ്രദ്ധേയയായി. സി.എൽ. ജോസിന്റെയും മരട് രഘുനാഥിന്റെയും നാടകങ്ങളിലൂടെയായിരുന്നു പ്രധാനമായും ആദ്യകാല അഭിനയപരിചയം. അമച്വർ രംഗത്ത് രണ്ട് പതിറ്റാണ്ടോളം സജീവമായ ശേഷമാണ് പ്രൊഫഷണൽ നാടകവേദിയിലെത്തിയത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തീയേറ്റേഴ്‌സിലൂടെ 1984ൽ പ്രൊഫഷണൽ രംഗത്തേക്ക് കടന്നു. കാഫിർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. അണിയറ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

വിത്സൻ സാമുവലിന്റെ സംഗമം തിയറ്ററിലായിരുന്നു പിന്നീട് അഭിനയിച്ചത്. ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം, അരവിന്ദൻ സാക്ഷിയാണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. അതിനു ശേഷം ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്‌സിലെ പ്രധാന നടിയായി. മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ എന്നീ നാടകങ്ങൾ ചെയ്തു. മുസ്ലീം സ്ത്രീ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലെ മികവാണ് സാവിത്രിയെ നാടകവേദിയിൽ വേറിട്ടുനിർത്തിയത്. 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലെ ആയിഷ, 'കാഫിറി'ലെ നബീസ, 'രാജസഭ'യിലെ ആയിഷക്കുട്ടി എന്നിവ അരങ്ങിൽ സാവിത്രി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളായി. വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയുടെ ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും അഭിനയിച്ചു. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടക വേദിയിൽ സജീവമായിരുന്നു.

അരങ്ങിനപ്പുറം കോഴിക്കോട്ടെ കൗൺസിലറും

1995 മുതൽ 2000 വരെ തിരുവണ്ണൂർ ഉൾപ്പെടുന്ന കോഴിക്കോട് നഗരസഭയിലെ 50ാം വാർഡിലെ എൽ.ഡി.എഫ് കൗൺസിലറായും സാവിത്രി ശ്രീധരൻ പ്രവർത്തിച്ചു. അഞ്ചുവർഷത്തെ ജനപ്രതിനിധി കാലയളവിൽ വാർഡിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി നിരവധി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

അ​നു​ശോ​ച​ന​ ​പ്ര​വാ​ഹം

കോ​ഴി​ക്കോ​ട്:​ ​അ​ര​ങ്ങി​ലും​ ​വെ​ള്ളി​ത്തി​ര​യി​ലും​ ​ത​ന്റേ​താ​യ​ ​ഇ​ടം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ച​ല​ച്ചി​ത്ര​നാ​ട​ക​ ​ന​ടി​ ​സാ​വി​ത്രി​ ​ശ്രീ​ധ​ര​നെ​ ​അ​വ​സാ​ന​മാ​യി​ ​ഒ​രു​നോ​ക്ക് ​കാ​ണാ​ൻ​ ​ടൗ​ൺ​ഹാ​ളി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത് ​നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എം.​എ​സ്.​ ​മാ​ധ​വി​ക്കു​ട്ടി​ ​റീ​ത്ത് ​സ​മ​ർ​പ്പി​ച്ചു.​ ​മേ​യ​ർ​ ​ഒ.​സ​ദാ​ശി​വ​ൻ,​ ​ന​ട​ൻ​ ​സു​ധീ​ഷ് ,​കു​ട്ട്യേ​ട​ത്തി​ ​വി​ലാ​സി​നി,​ ​മു​സാ​ഫി​ർ​ ​അ​ഹ​മ്മ​ദ്,
വി.​വ​സീ​ഫ്,​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​രി​യ്യ,​ ​കെ.​അ​ജി​ത,​ ​സം​വി​ധാ​യ​ക​ൻ​ ​മു​ഹാ​ഷി​ൻ,​ ​നി​ഷി​ത​ ​കു​മാ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി,​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​രും​ ​സാ​വി​ത്രി​ ​ശ്രീ​ധ​ര​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​അ​നു​ശോ​ചി​ച്ചു.
സാ​വി​ത്രി​ ​ശ്രീ​ധ​ര​ന്റെ​ ​വി​യോ​ഗം​ ​ക​ലാ​ലോ​ക​ത്തി​ന് ​വ​ലി​യ​ ​ന​ഷ്ട​മെ​ന്ന് ​ടൂ​റി​സം,​ ​സാം​സ്കാ​രി​ക​ ​മ​ന്ത്രി​ ​പി.​ ​സി.​ ​വി​ഷ്ണു​നാ​ഥ് ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മി​ക​ച്ച​ ​സ്വ​ഭാ​വ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​വും​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​വും​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​നാ​ട​ക​ത്തി​ന്റെ​ ​ക​രു​ത്തും​ ​ജീ​വി​ത​ത്തോ​ട് ​ചേ​ർ​ന്ന​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​ലാ​ളി​ത്യ​വും​ ​കാ​ത്തു​സൂ​ക്ഷി​ച്ച​ ​അ​വ​രു​ടെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​എ​ന്നും​ ​പ്രേ​ക്ഷ​ക​മ​ന​സു​ക​ളി​ൽ​ ​നി​ല​നി​ൽ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സാ​വി​ത്രി​ ​ശ്രീ​ധ​ര​ന്റെ​ ​വി​യോ​ഗം​ ​മ​ല​യാ​ള​ ​ക​ലാ​രം​ഗ​ത്തി​ന് ​തീ​രാ​ന​ഷ്ട​മെ​ന്ന് ​കൃ​ഷി​മ​ന്ത്രി​ ​ടി.​ ​സി​ദ്ദീ​ഖ് ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.

സു​ഡാ​നി​യു​ടെ​ ​'​വ​ള​ർ​ത്തു​മ്മ​'​ ​ഇ​നി​ ​ഓ​ർ​മ്മ

കോ​ഴി​ക്കോ​ട്:​ ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​ത്തി​നൊ​പ്പം​ ​ലോ​ക​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഹൃ​ദ​യം​ ​ക​വ​ർ​ന്ന​ ​നാ​ട​ക​-​ച​ല​ച്ചി​ത്ര​ ​ന​ടി​ ​സാ​വി​ത്രി​ ​ശ്രീ​ധ​ര​ൻ​ ​അ​ര​ങ്ങൊ​ഴി​മ്പോ​ൾ​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​അ​ഭി​ന​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ഏ​റെ​ ​കാ​ണി​ക​ളി​ലു​ണ്ടാ​കും.​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളി​യു​ടെ​ ​മ​ന​സി​ൽ​ ​സ്ഥാ​യി​ഭാ​വം​ ​നേ​ടു​ക​ ​എ​ന്ന​ ​അ​പൂ​ർ​വ​ ​ഭാ​ഗ്യ​മാ​ണ് ​ത​നി​ക്ക് ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​യ​ലൂ​ടെ​ ​ല​ഭി​ച്ച​തെ​ന്ന് ​അ​വ​ർ​ ​പ​റ​യു​മാ​യി​രു​ന്നു.
അ​ര​നൂ​റ്റാ​ണ്ടി​ന​ടു​ത്ത് ​അ​മ​ച്വ​ർ,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​രം​ഗ​ത്ത് ​സം​തൃ​പ്തി​യോ​ടെ​ ​പ്ര​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും​ ​സ​നി​മാ​രം​ഗ​ത്തെ​ ​ക​ട​ന്നു​വ​ര​വോ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​വേ​രു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സു​ഡാ​നി​യി​ലൂ​ടെ​ ​സ്വ​ഭാ​വ​ ​ന​ടി​ക്കു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്‌​ക്കാ​ര​വും​ ​സാ​വി​ത്രി​ ​നേ​ടി​യി​രു​ന്നു.
ന​ന്നെ​ ​ചെ​റു​പ്പ​ത്തി​ലെ​ ​ക​ലാ​രം​ഗ​ത്തേ​ക്ക് ​കാ​ലെ​ടു​ത്തു​വെ​ക്കാ​ൻ​ ​ഭാ​ഗ്യം​ ​ല​ഭി​ച്ച​ ​സാ​വി​ത്രി​ക്ക് ​പി​ന്തു​ണ​ ​ക​ലാ​സ്‌​നേ​ഹി​യാ​യ​ ​അ​ച്ഛ​ൻ​ ​അ​പ്പു​ട്ടി​യാ​യി​രു​ന്നു.​ 16ാം​ ​വ​യ​സി​ൽ​ ​ശ്രീ​ധ​ര​നു​മാ​യു​ള്ള​ ​വി​വാ​ഹം.​ ​തു​ട​ർ​ന്ന​ങ്ങോ​ട്ട് ​സാ​വി​ത്രി​യു​ടെ​ ​പ്രോ​ത്സാ​ഹ​നം​ ​ശ്രീ​ധ​ര​നാ​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട​ൻ​ ​നാ​ട​ക​വേ​ദി​യി​ൽ​ ​ശാ​ന്താ​ദേ​വി,​ ​കു​ട്ട്യേ​ട​ത്തി​ ​വി​ലാ​സി​നി,​ ​വി​ജ​യ​ ​ല​ക്ഷ്മി,​ ​നി​ല​മ്പൂ​ർ​ ​ആ​യി​ഷ​ ​തു​ട​ങ്ങി​യ​വ​ർ​ ​ക​ത്തി​ ​നി​ൽ​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​സാ​വി​ത്രി​യു​ടെ​ ​വ​ര​വ്.​ ​ആ​ദ്യം​ ​ക​ലിം​ഗ​യി​ലും
പി​ന്നീ​ട് ​ഇ​ബ്രാ​ഹീം​ ​വെ​ങ്ങ​ര​യു​ടെ​ ​ചി​ര​ന്ത​ന​യി​ലേ​ക്ക് ​മാ​റി.​ ​'​രാ​ജ്യ​സ​ഭ​'​യി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​ആ​ദ്യ​ ​പു​ര​സ്‌​ക്കാ​രം.​ ​വി​ൽ​സ​ൺ​ ​സാ​മൂ​വ​ലി​ന്റെ​ ​സം​ഗ​മം​ ​ട്രൂ​പ്പി​ലേ​ക്കും​ ​പി​ന്നീ​ട് ​വി​ക്ര​മ​ൻ​ ​നാ​യ​രു​ടെ​ ​സ്റ്റേ​ജ് ​ഇ​ന്ത്യ​ ​ട്രൂ​പ്പി​ലു​മെ​ത്തി.​ ​എം.​ടി​യു​ടെ​ ​ക​ട​വി​ലൂ​ടെ​യാ​യി​രു​ന്നു​ ​സി​നി​മ​യി​ലേ​ക്കു​ള്ള​ ​വ​ര​വെ​ങ്കി​ലും​ ​കോ​ഴി​ക്കോ​ട​ൻ​ ​നാ​ട​ക​വേ​ദി​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ഇ​വി​ടെ​നി​ന്നാ​ണ് ​സു​ഡാ​നി​യി​ലെ​ത്തു​ന്ന​ത്.​ ​പി​ന്നീ​ട് ​നി​ര​വ​ധി​ ​സി​നി​മ​ക​ളും​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളും​ ​തേ​ടി​യെ​ത്തി.​ ​ഒ​പ്പം​ ​പു​ര​സ്‌​കാ​ര​ങ്ങ​ളും.
അ​ഞ്ചു​വ​ർ​ഷം​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​കൗ​ൺ​സി​ല​റാ​യ​പ്പോ​ൾ​ ​നാ​ടി​ന്റെ​ ​പ്ര​ശ്‌​ന​ങ്ങ​ള​റി​ഞ്ഞും​ ​അ​വ​ർ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഒ​ടു​ക്കം​ ​ക​ലാ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നു​ത​ന്നെ​ ​പ​ടി​യി​റ​ക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL